ലോക കേരള സഭ ഇന്ന് സമാപിക്കും; മുഖ്യമന്ത്രി പങ്കെടുത്തേയ്ക്കും

ലോക കേരള സഭ ഇന്ന് സമാപിക്കും; മുഖ്യമന്ത്രി പങ്കെടുത്തേയ്ക്കും

രണ്ട് ദിവസം നീണ്ടുനിന്ന ലോകകേരള സഭയ്ക്ക് ഇന്ന് സമാപനം. പ്രതിപക്ഷ ബഹിഷ്‌കരണത്തിനിടെയാണ് ഇത്തവണയും ലോക കേരള സഭ നടന്നത്. സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കാനാണ് സാധ്യത. അനാരോഗ്യം കാരണം കഴിഞ്ഞദിവസങ്ങളില്‍ മുഖ്യമന്ത്രി ലോക കേരള സഭയില്‍ പങ്കെടുത്തിരുന്നില്ല. രണ്ട് ദിവസമായി നടന്ന സമ്മേളനത്തില്‍ 65 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുത്തത്. പ്രവാസികള്‍ക്കായുള്ള ക്ഷേമപ്രവര്‍ത്തനങ്ങളെ കുറിച്ചും നിക്ഷേപസൗകര്യങ്ങളെ കുറിച്ചും വിശദമായ ചര്‍ച്ചയാണ് ലോക കേരള സഭയില്‍ നടന്നത്.351 പ്രതിനിധികളായിരുന്നു ഇത്തവണ ലോക കേരള സഭയില്‍ ഉണ്ടായിരുന്നത്. കൊവിഡാനാന്തര കാലത്തെ വികസനപ്രവര്‍ത്തനങ്ങളും പ്രളയവും യുക്രൈന്‍ യുദ്ധവും അടക്കമുള്ള വിഷയങ്ങളിലായിരുന്നു ചര്‍ച്ചകള്‍. കൊവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കണം എന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. കേരളം കൂടുതല്‍ നിക്ഷേപസൗഹൃദമാക്കുന്നതിനും നിര്‍ദേശങ്ങള്‍ ഉയര്‍ന്നു. മേഖലാ യോഗങ്ങളുടെയും സമ്മേളനങ്ങളുടെയും റിപ്പോര്‍ട്ട് ഇന്ന് സഭയില്‍ സമര്‍പ്പിക്കും. വൈകീട്ട് നാല് മണിക്കാണ് സമാപന സമ്മേളനം.