ഡൊമനിക് പ്രസന്റേഷന്‍ പുറത്തേയ്ക്ക്
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് പിന്നാലെ മുതിര്‍ന്ന നേതാവ് ഡൊമിനിക് പ്രസന്റേഷനെതിരെ പരാതിയുമായി കെപിസിസി ജനറല്‍ സെക്രട്ടറി രംഗത്ത്. ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനെതിരായാണ് എറണാകുളം ജില്ലയിലെ യുഡിഎഫ് ചെയര്‍മാനായ ഡൊമിനിക് പ്രസന്റേഷന്‍ പ്രവര്‍ത്തിച്ചതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി അബ്ദുള്‍ ലത്തീഫ് ആരോപിച്ചു.
ഉത്തരവാദിത്തപ്പെട്ട പദവിയിലിരുന്ന് പാര്‍ട്ടിക്കും മുന്നണിക്കുമെതിരായി പ്രവര്‍ത്തിച്ച ഡൊമിനിക് പ്രസന്റേഷന്‍ യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കണം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ ഡൊമിനിക് പ്രസന്റേഷന് താത്പര്യമുണ്ടായിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിത്വം കിട്ടാതെ വന്നതോടെ അസൂയയോടെയാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. സ്ഥാനാര്‍ത്ഥിത്വം നഷ്ടമായതിന്റെ എല്ലാ അസ്വസ്ഥതകളും ഡൊമിനിക് പ്രസന്റേഷനുണ്ടായിരുന്നുവെന്നും സ്വാര്‍ത്ഥ താത്പര്യത്തോടെയാണ് അദ്ദേഹം പ്രവര്‍ത്തിച്ചതെന്നും അബ്ദുള്‍ ലത്തീഫ് ആരോപിച്ചു.