സുരേന്ദ്രനെ തഴഞ്ഞു; സുരേഷ് ഗോപിക്കൊപ്പം ബിജെപി

Aug 14, 2022 - 03:43
Updated: 4 years ago
0
സുരേന്ദ്രനെ തഴഞ്ഞു; സുരേഷ് ഗോപിക്കൊപ്പം ബിജെപി

ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയില്‍ ഭരണമുന്നണിയില്‍ തമ്മില്‍ തല്ല് രൂക്ഷം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പങ്കെടുത്ത പരിപാടിയില്‍ നിന്ന് ഒരുക്കൂട്ടം കൗണ്‍സിലര്‍മാര്‍ വിട്ടു നിന്നു. മൂന്‍ എംപി സുരേഷ് ഗോപി പങ്കെടുത്ത പരിപാടിയിലാണ് കൗണ്‍സിലര്‍മാര്‍ പങ്കെടുത്തത്...നഗരസഭയില്‍ ഭരണം പ്രതിസന്ധിയിലാക്കിയ നിരവധി വിഷയങ്ങള്‍ സംസ്ഥാന, ജില്ല സമിതികള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചിട്ടും ഗൗരവത്തിലെടുത്തില്ലെന്ന് വിട്ടു നിന്ന കൗണ്‍സിലര്‍മാര്‍ പറയുന്നു. അതിന് പിന്നാലെയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പങ്കെടുത്ത പത്തനംതിട്ടയിലെ പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. അതേ ദിവസം തന്നെ മുന്‍ എംപി സുരേഷ് ഗോപിയുടെ കുടിവെള്ള പദ്ധതി ഉദ്ഘാടനം സംഘടിപ്പിച്ചാണ് അവര്‍ പ്രതിഷേധിച്ചത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User