ജോസിന് കലിയിളകുന്നു; സിപിഐയെ പൂട്ടാന്‍ സിപിഎമ്മിനെ കൂട്ട് പിടിക്കും
സിപിഐ ജില്ലാ സമ്മേളനങ്ങളിലെ വിമര്‍ശനങ്ങളില്‍ ജോസ് കെ മാണി വിഭാഗത്തിന് അതൃപ്തി. കഴിഞ്ഞ ജില്ലാ സമ്മേളനങ്ങളില്‍ അടക്കം മാണി വിഭാഗത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് സിപിഐ ഉന്നയിച്ചത്. ജോസ് കെ മാണിയും സംഘവും യുഡിഎഫ് വിട്ടതും എല്‍ഡിഎഫില്‍ ചേക്കേറിയതൊന്നും മുന്നണിക്ക് ഗുണങ്ങളേക്കാളെറെ ദോഷമാണ് ചെയ്യുന്നതെന്നും വിമര്‍ശനം ശക്തമായിരുന്നു. വിമര്‍ശനങ്ങള്‍ പത്രമാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നതും മാണി വിഭാഗത്തെ ചെടുപ്പിക്കുന്നുണ്ട്. ഈ വിഷയം മുന്നണിയില്‍ ശക്തമായി ഉന്നയിക്കാനാണ് അവരുടെ തീരുമാനം. സിപിഎമ്മിനെതിരെയും സിപിഐ ജില്ലാ സമ്മേളനങ്ങളില്‍ വിമര്‍ശനമുണ്ട്. അതുകൊണ്ട് തന്നെ സിപിഎമ്മിന് കൂട്ടുപിടിച്ച് സിപിഐയ്‌ക്കെതിരെ പട നയിക്കാനാണ് മാണി വിഭാഗത്തിന്റെ തീരുമാനം