മെസ്സി കേരളത്തിലെത്തുമെന്ന പേരിൽ സാമ്പത്തിക ക്രമക്കേട്; അബ്ദുറഹിമാന് കുരുക്ക്
അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളിൽ മുൻ മന്ത്രി വി. അബ്ദുറഹിമാനെതിരെയും റിപ്പോർട്ടർ ആന്റോ അഗസ്റ്റിനെതിരെയും എസ്.ഐ.ടി അന്വേഷണം ശക്തമാകുന്നു.
മെസ്സിയും അർജന്റീനയും സംഭവം അറിഞ്ഞോ എന്നറിയില്ല, അവരെ വെച്ച് കാശുണ്ടാക്കിയ പ്രിയപ്പെട്ട മുൻ മന്ത്രി ജയിലിലേക്ക് പോകാൻ തയ്യാറായിക്കഴിഞ്ഞു. മെസ്സിയെ കൊണ്ടുവരാൻ റിപ്പോർട്ടർ ആന്റോയ്ക്ക് വേണ്ടുന്ന സഹായങ്ങൾ നൽകാൻ വേണ്ടി പിണറായി വിജയൻ ഏൽപ്പിച്ചത് അന്നത്തെ കായിക മന്ത്രിയായിരുന്ന വി. അബ്ദുറഹിമാനെയായിരുന്നു. ഒടുവിൽ അർജന്റീന ഫുട്ബോൾ ടീമിനെയും മെസ്സിയെയും കേരളത്തിൽ എത്തിക്കാനെന്ന പേരിൽ നടത്തിയ തട്ടിപ്പിൽ അബ്ദുറഹിമാനെതിരെ ഗുരുതര വകുപ്പുകൾ ചുമത്താൻ എസ്.ഐ.ടി തീരുമാനിച്ചുകഴിഞ്ഞിരിക്കുന്നു. ഏത് തലയ്ക്ക് വെളിവുള്ളവനും അറിയാം. ഇല്ലാത്ത മാംഗോ ഫോണിന്റെ പേരിൽ 3000 കോടി രൂപ പിരിക്കാൻ പദ്ധതിയിട്ട ആന്റോ, അതുപോലെ സർക്കാർ ഉത്തരവിന്റെ മറവിൽ സർക്കാർ മരം തന്നെ മുറിച്ചുവിറ്റ ആന്റോ, മെസ്സിയെ കൊണ്ടുവരാമെന്ന് പറഞ്ഞ് പണം പിരിക്കുന്നുണ്ടെങ്കിൽ അത് കൊണ്ടുവരാനായിരുന്നില്ല. അത് എല്ലാവരേക്കാളും നന്നായി അറിയാവുന്നത് പിണറായിക്കും മന്ത്രിമാർക്കുമായിരുന്നു. എന്നിട്ടും അതിന്റെ പാർട്ണറായി. അപ്പോൾ തട്ടിപ്പ് നടത്താൻ വേണ്ടി തന്നെയാണ്.
അബ്ദുറഹിമാന് മാത്രം ഇപ്പോൾ പത്തുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്താൻ പോകുന്നത്. അതായത്, അഴിമതി നിരോധന നിയമത്തിലെ നാല് വകുപ്പുകളാണ് ചുമത്തുന്നത്. ഔദ്യോഗിക പദവിയുടെ ദുരുപയോഗം, അനധികൃതമായി ആനുകൂല്യം സ്വീകരിക്കൽ, പൊതുസ്വത്തിന്റെ ദുരുപയോഗം എന്നിവ പ്രകാരമാണ് കേസ് എടുക്കുന്നത്. അബ്ദുറഹിമാനും ഉദ്യോഗസ്ഥർക്കുമെതിരായ അന്വേഷണത്തിന് കഴിഞ്ഞ ദിവസം ഗവർണറുടെ അനുമതി ലഭിച്ചിരുന്നു. അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനത്തിന്റെ മറവിൽ നടന്ന ക്രമക്കേടുകൾ അന്വേഷിക്കുന്ന എ.ഡി.ജി.പി പി. വിജയന്റെ നേതൃത്വത്തിലുള്ള എസ്.ഐ.ടിക്ക് അഴിമതിക്കേസും കൈമാറാനാണ് ആഭ്യന്തരവകുപ്പിന്റെ തീരുമാനം. സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി (ആർ.ബി.സി), അതിന്റെ ഉടമ ആന്റോ അഗസ്റ്റിൻ, അബ്ദുറഹിമാന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി. സത്യപാലൻ, കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു. ഷറഫലി എന്നിവർക്കെതിരെയും അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തും.

ഇനിയിത് പോകുന്നത് പിണറായി വിജയനിലേക്കാണ്. അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി സംബന്ധിച്ച യോഗത്തിലാണ് ഇതിന്റെ തീരുമാനം എടുത്തത്. പൂർണ അനുഗ്രഹത്തോടെയാണ് അബ്ദുറഹിമാൻ മുന്നോട്ടുപോയത്. അതുകൂടി അബ്ദുറഹിമാന്റെ വായിൽ നിന്ന് തന്നെ കേൾക്കാനാണ് കേരളം കാത്തുനിൽക്കുന്നത്. ഇത് വെറുതെ വിടാനൊന്നും പോകുന്നില്ല. കാരണം, എസ്.ഐ.ടി തലവൻ വിജയൻ ഐ.പി.എസ് ആണ്. ഇല്ലാത്ത കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസും പൊളിറ്റിക്കൽ സെക്രട്ടറി ശശിയും ചേർന്ന് ജീവിതം തകർക്കാൻ നോക്കിയപ്പോൾ ബലിയാടായ പൊലീസുകാരനാണ് പി. വിജയൻ. ഈ കേസിൽ എല്ലാ സത്യങ്ങളും കണ്ടെത്തിയിട്ട് മാത്രമേ അദ്ദേഹം അടങ്ങുകയുള്ളൂ. പ്രതികളെ കയ്യിൽ കിട്ടാൻ കാത്തിരിക്കുകയാണ് അദ്ദേഹം. അർജന്റീന ഡീലിലെ സാമ്പത്തിക ക്രമക്കേടുകളിൽ കളമശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ എസ്.ഐ.ടിയുടെ അന്വേഷണം അതിശക്തമായി പുരോഗമിക്കുകയാണ്. കേസിൽ ആന്റോ അഗസ്റ്റിൻ ഒന്നാം പ്രതിയും ആർ.ബി.സി രണ്ടാം പ്രതിയുമാണ്. ഈ എഫ്.ഐ.ആറിൽ അഴിമതി വകുപ്പുകൂടി ഉൾപ്പെടുത്തി അബ്ദുറഹിമാൻ, സത്യപാലൻ, ഷറഫലി എന്നിവരെ പ്രതിചേർത്ത് നല്ല ശിക്ഷ തന്നെ വാങ്ങിക്കൊടുക്കാനാണ് പോകുന്നത്. അതിൽ പിണറായി വിജയന്റെ പങ്കും വ്യക്തമാകും.
കായിക മന്ത്രി വി. അബ്ദുറഹിമാൻ ഈ ആവശ്യത്തിനായി നടത്തിയ വിദേശയാത്രകളെക്കുറിച്ചും കൊച്ചി കലൂർ സ്റ്റേഡിയം കരാറില്ലാതെ സ്വകാര്യ കമ്പനിക്ക് വിട്ടുനൽകിയതിനെക്കുറിച്ചും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് വ്യക്തമായ അറിവുണ്ട്. അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ കായിക വകുപ്പ് നടത്തിയ തട്ടിപ്പ് ഇടപാടുകളെ അദ്ദേഹം ന്യായീകരിച്ചത് തന്നെ പങ്കുപറ്റിയതുകൊണ്ടാണെന്നാണ് എല്ലാവരും പറയുന്നത്. അന്വേഷിച്ച് കണ്ടെത്താൻ തന്നെയാണ് പി. വിജയൻ ഐ.പി.എസിന്റെ തീരുമാനം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)