ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഐഫോൺ വരുന്നു; കാത്തിരിക്കുന്നത് ഞെട്ടിക്കുന്ന ഫീച്ചറുകൾ

‘iPhone Ultra’ എന്ന് വിളിക്കപ്പെടുമെന്ന് സൂചന; സെപ്റ്റംബർ 9ന് ആപ്പിൾ ഇവന്റ്, ഇന്ത്യയിൽ രാത്രി 10.30ന് ലൈവ്

Sep 09, 2026 - 11:09
0
ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഐഫോൺ വരുന്നു; കാത്തിരിക്കുന്നത് ഞെട്ടിക്കുന്ന ഫീച്ചറുകൾ

ആപ്പിൾ ആരാധകർ ഏറെക്കാലമായി കാത്തിരിക്കുന്ന കമ്പനിയുടെ ആദ്യ ഫോൾഡബിൾ ഐഫോൺ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. സെപ്റ്റംബർ 9ന് നടക്കുന്ന ‘Surprise and Shine’ പ്രത്യേക ഇവന്റിലാണ് പുതിയ ഫോൾഡബിൾ ഐഫോൺ അവതരിപ്പിക്കപ്പെടുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ. ‘iPhone Ultra’ എന്ന പേരിലായിരിക്കും പുതിയ ഫോൺ എത്തുകയെന്നാണ് സൂചന.

ഫോൾഡബിൾ വിഭാഗത്തിലേക്ക് ആപ്പിൾ ആദ്യമായി പ്രവേശിക്കുന്നതോടെ സ്മാർട്ട്ഫോൺ വിപണിയിൽ വലിയ മാറ്റത്തിനാണ് വഴിയൊരുങ്ങുന്നത്. പുസ്തകം പോലെ മടക്കാവുന്ന രൂപകൽപ്പനയിലായിരിക്കും ഫോൺ എത്തുകയെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 5.5 ഇഞ്ച് പുറത്തുള്ള ഡിസ്പ്ലേയും ഫോൺ തുറക്കുമ്പോൾ 7.8 ഇഞ്ചിനടുത്തുള്ള വലിയ ഡിസ്പ്ലേയും ഉണ്ടാകാമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. 

ഫോൾഡബിൾ ഫോണിന്റെ വില 2,500 ഡോളറിന് മുകളിലായിരിക്കാമെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ശക്തമായ ഹിഞ്ചും മടക്കുമ്പോൾ സ്ക്രീനിൽ ക്രീസ് കുറയ്ക്കാനുള്ള സാങ്കേതികവിദ്യയും ആപ്പിൾ അവതരിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷ. 

ഇതിനൊപ്പം iPhone 18 Pro, iPhone 18 Pro Max തുടങ്ങിയ പുതിയ മോഡലുകളും ആപ്പിൾ ഇവന്റിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. Apple Watch, AirPods തുടങ്ങിയവയിലും പുതിയ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കാം. 

ഇന്ത്യൻ സമയം രാത്രി 10.30ന് ആരംഭിക്കുന്ന ഇവന്റ് ആപ്പിളിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും YouTube ചാനലിലൂടെയും തത്സമയം കാണാനാകും. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User