കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു; കേരള ജ്യോതി എം.ആർ. രാഘവവാര്യർക്ക്
മുഖ്യമന്ത്രി വി.ഡി. സതീശന്റെ അധ്യക്ഷതയിൽ ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പുരസ്‌കാരങ്ങൾ സമ്മാനിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പരമോന്നത പുരസ്‌കാരങ്ങളായ കേരള പുരസ്‌കാരങ്ങൾ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സമ്മാനിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ അധ്യക്ഷതയിൽ ലോക്ഭവനിൽ നടന്ന ചടങ്ങിലായിരുന്നു പുരസ്‌കാര സമർപ്പണം.

വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനകൾക്ക് ഡോ. എം.ആർ. രാഘവവാര്യർ കേരള ജ്യോതി പുരസ്‌കാരം ഏറ്റുവാങ്ങി. കൃഷി മേഖലയിലെ സംഭാവനകൾക്ക് പി.ബി. അനീഷും കലാരംഗത്തെ സംഭാവനകൾക്ക് രാജശ്രീ വാര്യരും കേരള പ്രഭ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

കേരള ശ്രീ പുരസ്‌കാരങ്ങൾ വിദ്യാഭ്യാസ മേഖലയിലെ സംഭാവനകൾക്ക് ഷഹൽ ഹസൻ മുസലിയാർ, സ്റ്റാർട്ടപ്പ് മേഖലയിലെ പ്രവർത്തനങ്ങൾക്ക് എം.കെ. വിമൽ ഗോവിന്ദ്, വിവിധ മേഖലകളിലെ സംഭാവനകൾക്ക് ജിലുമോൾ മാരിയറ്റ് തോമസ്, കായികരംഗത്തെ നേട്ടങ്ങൾക്ക് അഭിലാഷ് ടോമി എന്നിവർ ഏറ്റുവാങ്ങി.

ചടങ്ങിൽ ചീഫ് സെക്രട്ടറി ഇൻ ചാർജ് മിൻഹാജ് ആലം പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തി. നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാരായ സണ്ണി ജോസഫ്, ബിന്ദു കൃഷ്ണ, എം. ലിജു തുടങ്ങിയവരും മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കുകയും സമഗ്ര സംഭാവനകൾ നൽകുകയും ചെയ്തവരെ ആദരിക്കുന്നതിനായാണ് സംസ്ഥാന സർക്കാർ കേരള പുരസ്‌കാരങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.


What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)