സംസ്ഥാനത്ത് ആദ്യമായി പകർച്ചവ്യാധി കലണ്ടർ; രോഗപ്രതിരോധത്തിന് പുതിയ ചുവടുവെപ്പുമായി ആരോഗ്യവകുപ്പ്
ഓരോ മാസവും ശ്രദ്ധിക്കേണ്ട രോഗങ്ങൾ, ലക്ഷണങ്ങൾ, പ്രതിരോധ മാർഗങ്ങൾ എന്നിവ അറിയാം; കലണ്ടർ വെബ്സൈറ്റിലും ലഭ്യമാക്കും
തിരുവനന്തപുരം: രോഗം വന്നശേഷം ചികിത്സിക്കുന്നതിനൊപ്പം രോഗങ്ങൾ വരാതെ തടയുന്നതിനും മുൻകരുതലുകൾ അനിവാര്യമാണെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ആദ്യമായി പകർച്ചവ്യാധി കലണ്ടർ തയ്യാറാക്കി ആരോഗ്യവകുപ്പ്.
ഓരോ മാസവും പ്രത്യേകം ശ്രദ്ധിക്കേണ്ട പകർച്ചവ്യാധികൾ, അവയുടെ ലക്ഷണങ്ങൾ, രോഗം പകരുന്ന രീതികൾ, സ്വീകരിക്കേണ്ട പ്രതിരോധ മാർഗങ്ങൾ എന്നിവ കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രോഗങ്ങളെക്കുറിച്ചുള്ള ശരിയായ അറിവ് പൊതുജനങ്ങളിലേക്ക് എത്തിക്കാനും രോഗലക്ഷണങ്ങൾ കണ്ടാൽ നേരത്തെ ചികിത്സ തേടാനും ഈ സംരംഭം സഹായിക്കുമെന്നാണ് പ്രതീക്ഷ.
സംസ്ഥാനത്തെ മുഴുവൻ ജനങ്ങൾക്കും കലണ്ടർ ലഭ്യമാക്കുന്നതിനൊപ്പം ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും. രോഗപ്രതിരോധം ആരോഗ്യവകുപ്പിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും ഓരോ പൗരന്റെയും പങ്കാളിത്തം ആവശ്യമാണെന്നും വ്യക്തമാക്കുന്നതാണ് ഈ പദ്ധതി.
രോഗപ്രതിരോധ അവബോധം ജനകീയമാക്കുകയാണ് പകർച്ചവ്യാധി കലണ്ടറിലൂടെ ലക്ഷ്യമിടുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)