പെരിയയിൽ പുലിയിറങ്ങി; പൊലീസുകാർ നേരിട്ട് കണ്ടു, പ്രദേശത്ത് ജാഗ്രത

കാസർകോട് പെരിയയിൽ തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ പുലിയെ കണ്ടു. കല്ലിയോട്ട് പിക്കറ്റ് പോസ്റ്റിലെ പൊലീസ് സംഘമാണ് പുലിയെ നേരിട്ട് കണ്ടത്.

Nov 16, 2026 - 22:41
0
പെരിയയിൽ പുലിയിറങ്ങി; പൊലീസുകാർ നേരിട്ട് കണ്ടു, പ്രദേശത്ത് ജാഗ്രത

കാസർകോട്: പെരിയയിൽ പുലിയിറങ്ങിയതായി റിപ്പോർട്ട്. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ പെരിയ സഹകരണ ബാങ്കിന് സമീപം പെരിയ ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്ക് പോകുന്ന വഴിയിലാണ് പുലിയെ കണ്ടത്.

കല്ലിയോട്ട് പിക്കറ്റ് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് സംഘമാണ് മതിലിന് സമീപം നിൽക്കുന്ന നിലയിൽ പുലിയെ കണ്ടത്. പെരിയ ടൗണിലെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.

പൊലീസ് സംഘത്തെ കണ്ടതോടെ പുലി സ്കൂൾ ഭാഗത്തേക്ക് ഓടിപ്പോയെന്നാണ് വിവരം. സംഭവം അറിഞ്ഞതോടെ നാട്ടുകാരും പൊലീസും സ്ഥലത്തെത്തി. പ്രദേശത്ത് ആശങ്കയും ജാഗ്രതയും നിലനിൽക്കുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User