പേരാവൂർ പാമ്പാളിയിൽ കല്യാണവീട്ടിൽ സംഘർഷം; മൂന്ന് പേർക്ക് വെട്ടേറ്റു
അൻസർ, അരുൺ, അഭിജിത്ത് എന്നിവർക്ക് പരിക്ക്; അൻസറിന്റെ നില ഗുരുതരം
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണവീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. അൻസർ, അരുൺ, അഭിജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്.
രാത്രി 8.30ഓടെയാണ് സംഭവം. മദ്യപിച്ചുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. വാക്കേറ്റം പിന്നീട് അക്രമത്തിൽ കലാശിക്കുകയായിരുന്നു.
പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അൻസറിന്റെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. അൻസറിനെയും അരുണിനെയും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും അഭിജിത്തിനെ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഘർഷത്തിലേക്ക് നയിച്ച സാഹചര്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)