22-ാമത് സംസ്ഥാന എക്സൈസ് കലാ-കായികമേളയ്ക്ക് ആവേശത്തുടക്കം; നീലേശ്വരത്ത് കൂട്ടയോട്ടം സംഘടിപ്പിച്ചു
22-ാമത് സംസ്ഥാന എക്സൈസ് കലാ-കായികമേളയുടെ പ്രചാരണത്തിന് ആവേശം പകർന്ന് കൂട്ടയോട്ടം; എക്സൈസ് സ്റ്റാഫ്, ഓഫീസേഴ്സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ കായികപ്രതിഭകൾ അണിനിരന്നു.
നീലേശ്വരം: 22-ാമത് സംസ്ഥാന എക്സൈസ് കലാ-കായികമേളയുടെ പ്രചാരണാർത്ഥം നീലേശ്വരത്ത് കൂട്ടയോട്ടം സംഘടിപ്പിച്ചു. കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷന്റെയും കേരള സ്റ്റേറ്റ് എക്സൈസ് ഓഫീസേഴ്സ് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നീലേശ്വരം ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു പരിപാടി.
KSESA കാസർഗോഡ് ജില്ലാ പ്രസിഡന്റ് ഗോവിന്ദന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതി അംഗവും സ്പോർട്സ് ഓഫീസറുമായ വി.വി. പ്രസന്നകുമാർ പതാക ഉയർത്തി കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു.
KSESA ജില്ലാ സെക്രട്ടറി നൗഷാദ് സ്വാഗതം ആശംസിച്ചു. കാസർഗോഡിന്റെ വിവിധ മേഖലകളിലെ കായിക-കലാ പ്രതിഭകൾ ഉൾപ്പെടെ നിരവധി പേർ കൂട്ടയോട്ടത്തിൽ ആവേശപൂർവം പങ്കെടുത്തു. ജില്ലാ കമ്മിറ്റി അംഗം ഡിജിത്ത് നന്ദി രേഖപ്പെടുത്തി.
സംസ്ഥാന എക്സൈസ് കലാ-കായികമേളയുടെ സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനൊപ്പം എക്സൈസ് സേനാംഗങ്ങൾക്കിടയിലെ ഐക്യവും കായികമനോഭാവവും വിളിച്ചോതുന്നതായി കൂട്ടയോട്ടം മാറി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)