ലോക പ്രമേഹ ദിനം: കാസർകോട് ഡയലൈഫിന്റെ നേതൃത്വത്തിൽ മെഗാ വാക്കത്തോൺ സംഘടിപ്പിച്ചു

പ്രമേഹത്തിനെതിരെ ബോധവൽക്കരണ സന്ദേശവുമായി കാസർകോട് നഗരത്തിൽ ജനപങ്കാളിത്തത്തോടെ മെഗാ വാക്കത്തോൺ; സൗജന്യ മെഡിക്കൽ ക്യാമ്പുകളും രോഗനിർണയ പരിശോധനകളും സംഘടിപ്പിച്ചു.

Nov 17, 2026 - 07:38
0
ലോക പ്രമേഹ ദിനം: കാസർകോട് ഡയലൈഫിന്റെ നേതൃത്വത്തിൽ മെഗാ വാക്കത്തോൺ സംഘടിപ്പിച്ചു

കാസർകോട്: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ഡയലൈഫ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ കാസർകോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സൗജന്യ മെഡിക്കൽ ക്യാമ്പുകളും പ്രമേഹ രോഗനിർണയ പരിശോധനകളും ആരോഗ്യ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു.

ഇതിന്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് വിദ്യാനഗറുമായി സഹകരിച്ച് കാസർകോട് നഗരത്തിൽ സംഘടിപ്പിച്ച മെഗാ വാക്കത്തോണിൽ വൻ ജനപങ്കാളിത്തം ശ്രദ്ധേയമായി. സ്കൂൾ വിദ്യാർത്ഥികൾ, എൻ.എസ്.എസ് വളണ്ടിയർമാർ, ഡോക്ടർമാർ, നഴ്സുമാർ, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

കാസർകോട് ലയൺസ് ജില്ലാ ഗവർണർ ടൈറ്റസ് തോമസ് വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച റാലി ഗവൺമെന്റ് ജനറൽ ആശുപത്രിക്ക് മുന്നിലൂടെ കടന്നുപോയി വീണ്ടും പുതിയ ബസ് സ്റ്റാൻഡിൽ സമാപിച്ചു.

തുടർന്ന് ബസ് സ്റ്റാൻഡ് പരിസരത്ത് ഒരുക്കിയ പ്രത്യേക ക്യാൻവാസിൽ ഒപ്പുവെച്ച് പങ്കെടുത്തവർ പ്രമേഹത്തിനെതിരായ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

'Early Detection and Early Action' (നേരത്തെയുള്ള രോഗനിർണയവും സമയബന്ധിതമായ ഇടപെടലും) എന്ന സന്ദേശമാണ് ഈ വർഷത്തെ ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി ഉയർത്തിപ്പിടിച്ചത്. പ്രമേഹം നേരത്തേ കണ്ടെത്തുക, കൃത്യമായ ചികിത്സ ഉറപ്പാക്കുക, ജീവിതശൈലി നിയന്ത്രിക്കുക എന്നിവയിലൂടെ രോഗസങ്കീർണതകൾ തടയേണ്ടതിന്റെ പ്രാധാന്യം പൊതുജനങ്ങളിലെത്തിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.

ഡയലൈഫ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ എം.ഡി ഡോ. മൊയ്തീൻ കുഞ്ഞി ഐ.കെ പ്രമേഹദിന സന്ദേശം കൈമാറി. ലയൺസ് ക്ലബ് ഓഫ് വിദ്യാനഗർ പ്രസിഡന്റ് വിജയകുമാർ ടി.കെ, സെക്രട്ടറി പത്മനാഭ ഷെട്ടി, ട്രഷറർ വിനോദ് കുമാർ ടി.വി, പ്രഭാകരൻ, അഡ്വ. വിനോദ് കുമാർ കെ, അനന്തൻ കപ്പണടുക്കം, സാലിമ ജോസഫ്, ഡയലൈഫ് മാനേജർ മൻസൂർ കുമ്പള തുടങ്ങിയവർ നേതൃത്വം നൽകി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User