കൊച്ചിയിൽ സ്വകാര്യ ബസ് ജീവനക്കാർക്ക് ഇനി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം
ഫോട്ടോ ഐഡി കാർഡും നിർബന്ധം; ജീവനക്കാരുടെ പശ്ചാത്തല പരിശോധന നടത്തും — പെരുമാറ്റം മെച്ചപ്പെടുത്താൻ പ്രത്യേക വർക്ക്‌ഷോപ്പുകളും അമിതവേഗത്തിനെതിരെ ബോധവൽക്കരണവും
കൊച്ചി: നഗരത്തിലെ സ്വകാര്യ ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും ഫോട്ടോ ഐഡി കാർഡും നിർബന്ധമാക്കാൻ കൊച്ചി സിറ്റി പൊലീസ് തീരുമാനം. ബസ് ജീവനക്കാരുടെ ഫോട്ടോ ശേഖരിച്ച് പശ്ചാത്തല പരിശോധന നടത്തിയ ശേഷമായിരിക്കും തിരിച്ചറിയൽ കാർഡ് നൽകുക.
ജീവനക്കാരുടെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക വർക്ക്‌ഷോപ്പുകൾ സംഘടിപ്പിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. അമിതവേഗം ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾക്കെതിരെ ബോധവൽക്കരണ പരിപാടികളും നടത്തും. ഇതിനായി പ്രത്യേക പൊലീസ് ഡ്രൈവും സംഘടിപ്പിക്കും.
കഴിഞ്ഞദിവസം കൊച്ചിയിൽ സ്വകാര്യ ബസ് ജീവനക്കാരൻ നടുറോഡിൽ കാറിന് മുന്നിൽ തടസ്സം സൃഷ്ടിച്ച് ഗുണ്ടായിസം കാണിച്ച സംഭവത്തെ തുടർന്നാണ് നടപടികൾ ശക്തമാക്കുന്നത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പൊതുഗതാഗത മേഖലയിലെ ജീവനക്കാരുടെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനുമാണ് പുതിയ നടപടികളെന്ന് പൊലീസ് അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)