മേലത്ത് നാരായണൻ നമ്പ്യാരുടെ ജീവിതം മാതൃകാപരം: പി.കെ. ഫൈസൽ

സമർപ്പിച്ച നേതാവായിരുന്നു മേലത്ത് നാരായണൻ നമ്പ്യാർ; 41-ാം ചരമവാർഷികത്തിൽ അനുസ്മരണ യോഗം

Sep 03, 2026 - 18:12
0
മേലത്ത് നാരായണൻ നമ്പ്യാരുടെ ജീവിതം മാതൃകാപരം: പി.കെ. ഫൈസൽ

കാസർകോട്: വ്യക്തിനിഷ്ഠമായ നേട്ടങ്ങൾക്കപ്പുറം നാടിനും നാട്ടുകാർക്കും വേണ്ടി ജീവിതം സമർപ്പിച്ച മേലത്ത് നാരായണൻ നമ്പ്യാരുടെ ജീവിതം എക്കാലവും മാതൃകാപരമാണെന്ന് ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ പറഞ്ഞു. രാഷ്ട്രീയ പ്രവർത്തനത്തെ സ്വാർത്ഥ താൽപര്യങ്ങൾക്കുള്ള ഉപാധിയാക്കാതെ സമൂഹത്തിന്റെ ഭൗതികവും വിദ്യാഭ്യാസപരവുമായ പുരോഗതിക്കായി അദ്ദേഹം ആത്മാർത്ഥമായി പ്രവർത്തിച്ചുവെന്നും പി.കെ. ഫൈസൽ പറഞ്ഞു.

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ മേലത്ത് നാരായണൻ നമ്പ്യാർ സ്വാതന്ത്ര്യലബ്ധിക്കുശേഷവും അധഃസ്ഥിത വിഭാഗങ്ങളുടെ ഉന്നമനത്തിനായി നിരവധി പോരാട്ടങ്ങൾ നടത്തിയിരുന്നു. സാമ്പത്തിക ക്ലേശം അനുഭവിച്ചിരുന്ന കർഷകർ ഉൾപ്പെടെയുള്ള സാധാരണക്കാർക്ക് ഏറെ പ്രയോജനം ലഭിച്ച സഹകരണ മേഖലയെ ശക്തിപ്പെടുത്തുന്നതിനും അദ്ദേഹം ശ്രദ്ധേയമായ ഇടപെടലുകൾ നടത്തി.

കെപിസിസി ജനറൽ സെക്രട്ടറി, എംഎൽഎ, മുതിർന്ന സ്വാതന്ത്ര്യസമര സേനാനി, പ്രമുഖ സഹകാരി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന മേലത്ത് നാരായണൻ നമ്പ്യാരുടെ 41-ാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസിസി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.

പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ യോഗത്തിൽ ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി എം.സി. പ്രഭാകരൻ സ്വാഗതം പറഞ്ഞു.

സോമശേഖര ഷേണി, ഡോ. കെ.വി. ശശിധരൻ, കെ. ഖാലിദ്, അഡ്വ. ശ്രീജിത്ത് മാടക്കല്ല്, എം. രാജീവൻ നമ്പ്യാർ, കെ.വി. ഭക്തവത്സലൻ, ദിവാകരൻ കരിച്ചേരി, ടോണി സി.ജി., കമലാക്ഷ സുവർണ്ണ, രഞ്ജിത്ത് മാളംകൈ എന്നിവർ സംസാരിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User