തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ പൊട്ടിത്തെറി; പിണറായിക്കെതിരെ നീക്കം ശക്തം

തിരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ പാർട്ടി തീരുമാനത്തെ മറികടന്ന് യോഗങ്ങൾ നടത്തിയെന്ന വിമർശനത്തിനിടെ പിണറായി വിജയനെതിരെ സിപിഎമ്മിൽ അച്ചടക്ക നടപടി ആവശ്യപ്പെട്ടുള്ള നീക്കം ശക്തമാകുന്നു.

Sep 03, 2026 - 16:58
0
തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ പൊട്ടിത്തെറി; പിണറായിക്കെതിരെ നീക്കം ശക്തം

പിണറായി വിജയൻ നടത്തുന്ന ഇപ്പോഴത്തെ യോഗങ്ങൾ മുഴുവൻ പാർട്ടി വിരുദ്ധമാണ് എന്ന തരത്തിലേക്കു കാര്യങ്ങൾ എത്തുകയാണ്. അതായത്, സി പി എമ്മിനുണ്ടായ ചില തോൽവികൾ പിണറായി വിജയന് സംഭവിച്ചതല്ലന്നും അത് ജനങ്ങൾക്കു തെറ്റ് പറ്റിയതാണെന്ന് പറഞ്ഞ് യോഗം വിളി തുടങ്ങിയതോടെ അത് സ്വയം രക്ഷപ്പെടാൻ ഉള്ള പരിപാടിയായിട്ടാണ് സി പി എം നേതൃത്വം വിലയിരുത്തുന്നത്.  തളിപ്പറമ്പിലും പയ്യന്നൂരിലും നിയമസഭാ തിരഞ്ഞെടുപ്പ് തോൽവി വിശദീകരിക്കാൻ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ പങ്കെടുപ്പിച്ചു കൊണ്ട് യോഗം സംഘടിപ്പിച്ചത് സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നിർദേശമില്ലാതെയാണ്. പാർട്ടി നേതൃത്വത്തിന്റെ തീരുമാനമില്ലാതെ ഒരു പോളിറ്റ് ബ്യുറോ അംഗം തന്നെ സി പി എം കീഴ്‍വഴക്കങ്ങൾ അട്ടിമറിച്ചതിനു പിണറായിക്കെതിരെ നടപടി വരേണ്ടതാണ്. സാധാരണ ഇങ്ങനെയൊന്ന് ചെയ്താൽ നൂറ് ശതമാനവും നടപടി ഉറപ്പിക്കുന്ന പാർട്ടിയാണ് സിപിഎം. പക്ഷെ,  അതിനുള്ള ആമ്പിയർ ഉള്ള നേതാക്കൾ ഇന്ന്  ആരുമില്ല. എല്ലാ കണ്ണുകളും ദേശീയ സെക്രട്ടറിയായ മലയാളി കൂടിയായ എം എ ബേബിയിലേക്കാണ് നീങ്ങുന്നത് എന്നിരിക്കെ ഒരു കാരണം കാണിക്കൽ നോട്ടീസെങ്കിലും  ഉണ്ടാകുമോ എന്നുള്ളതാണ് പ്രവർത്തകർ കാത്തുനിൽക്കുന്നത്. അതായത്, വിപുലീകരിച്ച സംസ്ഥാന സമിതിയോഗം കഴിഞ്ഞശേഷം മാത്രം ആവശ്യമുള്ള മണ്ഡലങ്ങളിൽ യോഗങ്ങൾ ചേരാമെന്നായിരുന്നു നേതൃത്വം എടുത്തിരുന്ന തീരുമാനം.  എന്നാൽ ഇതിനു വിരുദ്ധമായാണ് കണ്ണൂർ ജില്ലാ കമ്മിറ്റി എടുത്ത നടപടി. പിണറായിയെ പങ്കെടുപ്പിച്ചു യോഗം ചേരാമെന്ന് സെക്രട്ടറി കെ.കെ.രാഗേഷിന്റെ നിർദേശം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗീകരിക്കുകയായിരുന്നു. യോഗത്തിൽ ഏതെല്ലാം നേതാക്കളെ പങ്കെടുപ്പിക്കണമെന്ന് ചർച്ച പോലും നടത്തിയതുമില്ല . പിണറായിയെയും രാഗേഷിനെയും കൂടാതെ സംസ്ഥാന സമിതിയിൽനിന്ന് ടി. വി.രാജേഷ് മാത്രമാണ് പങ്കെടുത്തത്. പയ്യന്നൂരിന്റെ തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന പി.കെ ശ്രീമതിയെയും തളിപ്പറമ്പിന്റെ ചുമതലക്കാരനായിരുന്ന പി.ജയരാജനെയും പങ്കെടുപ്പിച്ചില്ല. അതിനു പകരം ജനങ്ങൾ തോൽപ്പിച്ച് വിട്ട ആ രണ്ട മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളാണ് അവിടെ അധ്യക്ഷൻ വഹിച്ചതെന്ന് പറയുമ്പോൾ ഇത് പാർട്ടിയെയും ജനങ്ങളെയും വെല്ലുവിളിച്ചുവെന്ന് പറയേണ്ടി വരും.  അതായത്, ഇപ്പോൾ യോഗം  നടത്താൻ പാടില്ലായെന്ന് സംസ്ഥാന സമിതി തീരുമാനിച്ചിരിക്കുമ്പോൾ അതിനു വിപരീതമായി ജില്ലാ കമ്മിറ്റി പരിപാടി നടത്താൻ പാടില്ല. അതിൽ തന്നെ മുതിർന്ന നേതാക്കൾ സന്നിഹിതരാകാൻ ഒരിക്കലും പാടുള്ളതല്ല. അതുകൊണ്ടു തന്നെയാണ് സ്വന്തം മണ്ഡലമായ തളിപ്പറമ്പിലെ യോഗങ്ങളിൽ സംസ്ഥാന സെക്രട്ടറി ആയിട്ടുപോലും എം.വി.ഗോവിന്ദൻ പങ്കെടുക്കാതെ മാറിനിന്നത്.. അദ്ദേഹം പാർട്ടിയെ അനുസരിച്ചു. പിണറായി വിജയൻറെ ആളായിട്ട് കൂടി.  എന്നാൽ പിണറായി വിജയൻ മാത്രം പങ്കെടുത്തു. അത് ശരിയല്ല എന്ന് വ്യക്തമാകുമ്പോഴും അതിനൊരു നോട്ടീസ് നൽകാൻ പോലും സി പി എം നേതൃത്വത്തിനാകുന്നില്ലായെങ്കിൽ നാളെ മുതൽ ഒരു നേതാവും പാർട്ടി തീരുമാനം  പാലിക്കണമെന്നില്ല.
സംസ്ഥാന സമിതിയും മേൽക്കമ്മിറ്റിയും എല്ലാ എടുത്ത തീരുമാനം പുല്ലുവില പോലും നൽകാതെ പിണറായി വിജയൻ സ്വന്തം ഇഷ്ടപ്രകാരം കമ്മിറ്റികളിൽ പ്രസംഗിക്കുകയും ആ വേദിയൊരുക്കാൻ രാഗേഷ് എന്ന ജില്ലാ സെക്രെട്ടറി ഒത്താശ ചെയ്തു കൊടുക്കുകയുമായിരുന്നു. അത് സി പി എമ്മിന്റെ രീതിയല്ല, അതുകൊണ്ടു ഇവർക്കെത്തഗിരി നടപടി വേണമെന്ന ആവശ്യം ഉയർന്നുകഴിഞ്ഞു. അതിനു നേതൃത്വം നൽകുന്നത് തോമസ് ഐസക്ക് എന്നുള്ള സൂചനയും പുറത്തു വരുന്നു.

പോരായ്മകൾ തുറന്നു പറഞ്ഞും പിണറായി വിജയനെ പ്രതികൂട്ടിൽ നിർത്തിയും സി പി എമ്മിന്റെ മുതിർന്ന തോമസ് ഐസക് ഒരു ഭാഗത്തു നിലയുറപ്പിക്കുകയാണ്. എൽഡിഎഫ് സർക്കാരിനെ ജനങ്ങൾ എഴുതിത്തള്ളിയതല്ലെന്നും ഒരു ഷോക്ക് തന്നതാണെന്നും പറഞ്ഞ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്കു പിണറായി വിരുദ്ധ പോരാട്ടത്തിന് സി പി എമ്മിനുള്ളിൽ നേതൃത്വം വഹിക്കുമെന്നാണ് അറിയുന്നത്. നേതൃത്വത്തിനല്ല, പ്രവർത്തകർക്കാണ് തെറ്റു പറ്റിയതെന്ന തരത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രസംഗിച്ചതിനു വിപരീതമായി നേതൃത്വത്തെയും നിശിതമായി വിമർശിക്കുന്നതായിരുന്നു ഐസക്കിന്റെ വാക്കുകൾ.  സഹകരണ ബാങ്കുകളിലെ പണം നമ്മുടെ വീട്ടിലെയോ പാർട്ടിയുടെയോ പണമല്ല. ജനങ്ങളുടെ പണമാണ്. നമ്മളെ വിശ്വസിച്ച് ഏൽപിച്ചതാണ്. ബാങ്കിൽ നിന്നു കാശു വാങ്ങിയാൽ അതു തിരിച്ചടയ്ക്കണം. അല്ലെങ്കിൽ പാർട്ടിയിൽനിന്നു മാറിനിൽക്കണം എന്ന തോമസ് ഐസക്ക് പറയുന്നത്. അതായത്, കരുവന്നൂർ പോലെയുള്ള ബാങ്ക് തട്ടിപ്പിൽ സി പി എം നേതാക്കൾ ഉൾപ്പെട്ടതിനെയും അതിൽ പിണറായി വിജയൻ പ്രതികൾക്കൊപ്പമാണ്  നിന്നതു എന്നതിനെയും ഈ തെരഞ്ഞടുപ്പ് തോൽവിയിൽ ഒരു കാരണമായി സൂചിപ്പിക്കുകായായിരുന്നു തോമസ് ഐസക്ക്. ഏതായാലും തെരഞ്ഞെടുപ്പിന് ശേഷം പിണറായിക്കെതിരെ അതിശക്തമായ നീക്കം പാർട്ടിയിൽ നടക്കുന്നുണ്ടങ്കിലും ഒരു അടി നൽകാൻ ആർക്കും കഴിഞ്ഞിരുന്നില്ല.എന്നാൽ പാർട്ടി സംസ്ഥാന, കേന്ദ്ര .തീരുമാങ്ങൾ അട്ടിമറിച്ച പിണറായിക്കു എതിരെ നടപടി വരുന്നതുവരെ എതിർ വിഭാഗം  അടങ്ങില്ല എന്നുള്ളതാണ് സൂചന വരുന്നത്. അടുത്താഴ്ച നടക്കുന്ന വിശാല സംസ്ഥാന സമിതി യോഗത്തിൽ ആണ് പ്രവർത്തകരുടെ പ്രതീക്ഷ.അച്ചടക്കം ലംഘിച്ചത്  പിണറായി ആയാലും നടപടി വേണമെന്നതാണ് പാർട്ടിയുടെ തീരുമാനമെങ്കിൽ അധികം താമസിയാതെ പിണറായി ഉത്തരം പറയേണ്ടി വരും. പ്രതിപക്ഷ നേതാവ് സ്ഥാനം അലങ്കരിച്ചു പാർട്ടിയെ നശിപ്പിക്കാനാണ് തീരുമാനമെങ്കിൽ രണ്ടും നഷ്ടപ്പെടുമെന്ന താക്കീതും പിണറായിക്കു ലഭിച്ചു തുടങ്ങിയിരിക്കുന്നു.


 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User