യുവജനരോഷം ഭയന്ന് ഇൻസ്റ്റഗ്രാമിലേക്ക്'; കേന്ദ്ര മന്ത്രിമാർക്ക് പ്രധാനമന്ത്രിയുടെ പുതിയ നിർദേശം

പ്രതിഷേധങ്ങളും യുവജന അസംതൃപ്തിയും ഉയരുന്നതിനിടെ Gen Zയെ സ്വാധീനിക്കാൻ സോഷ്യൽ മീഡിയയിൽ സജീവമാകാൻ മന്ത്രിമാർക്ക് നിർദേശം; വിമർശനവുമായി പ്രതിപക്ഷം.

Jul 25, 2026 - 08:37
0
യുവജനരോഷം ഭയന്ന് ഇൻസ്റ്റഗ്രാമിലേക്ക്'; കേന്ദ്ര മന്ത്രിമാർക്ക് പ്രധാനമന്ത്രിയുടെ പുതിയ നിർദേശം

ന്യൂഡൽഹി: രാജ്യത്ത് യുവജന പ്രതിഷേധങ്ങളും കേന്ദ്ര സർക്കാരിനെതിരായ വിമർശനങ്ങളും ശക്തമാകുന്നതിനിടെ, കേന്ദ്ര മന്ത്രിമാർ ഇൻസ്റ്റഗ്രാമിൽ കൂടുതൽ സജീവമാകണമെന്നും റീൽസും ഹ്രസ്വ വീഡിയോകളും പങ്കുവച്ച് Gen Z യുവാക്കളുമായി നേരിട്ട് സംവദിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സർക്കാർ പദ്ധതികൾ ജനങ്ങളിലേക്ക് കൂടുതൽ ഫലപ്രദമായി എത്തിക്കുകയാണ് ലക്ഷ്യമെന്നാണ് ഔദ്യോഗിക വിശദീകരണം.

ജനങ്ങളുടെ യഥാർഥ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം സോഷ്യൽ മീഡിയയിലെ ഇമേജ് മിനുക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. പരീക്ഷാ പേപ്പർ ചോർച്ച, തൊഴിലില്ലായ്മ, വിലക്കയറ്റം, വിദ്യാർഥി പ്രതിഷേധങ്ങൾ എന്നിവയിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള രാഷ്ട്രീയ നീക്കമാണ് മന്ത്രിമാരെ ഇൻസ്റ്റഗ്രാമിലേക്ക് തള്ളിവിടുന്നതെന്നും Gen Z യുവാക്കളുടെ പിന്തുണ നഷ്ടപ്പെടുമെന്ന ആശങ്കയാണ് ഈ നിർദേശത്തിന് പിന്നിലെന്നും പ്രതിപക്ഷം വിമർശിക്കുന്നു.

ഇൻസ്റ്റഗ്രാമിൽ യുവാക്കളുടെ സാന്നിധ്യം കൂടുതലായതിനാൽ ആ വേദി കൂടുതൽ ഫലപ്രദമായി ഉപയോഗിക്കണമെന്നാണ് പ്രധാനമന്ത്രി മന്ത്രിമാരോട് ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, "സോഷ്യൽ മീഡിയ ഇമേജ് മെച്ചപ്പെടുത്തുന്നതിന് പകരം യുവാക്കളുടെ യഥാർത്ഥ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം" എന്ന ശക്തമായ വിമർശനവും പ്രതിപക്ഷ നേതാക്കൾ ഉയർത്തുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User