മുതിർന്ന കോൺഗ്രസ് നേതാവ് അഡ്വ. എം. വീരൻകുട്ടി അന്തരിച്ചു
കോഴിക്കോട് DCC മുൻ അധ്യക്ഷനും കേരള മൈനോറിറ്റി കമ്മീഷൻ പ്രഥമ ചെയർമാനുമായിരുന്നു; കബറടക്കം ഇന്ന് രാവിലെ 11.30ന്
കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി (DCC) മുൻ അധ്യക്ഷനും കേരള മൈനോറിറ്റി കമ്മീഷന്റെ പ്രഥമ ചെയർമാനുമായിരുന്ന അഡ്വ. എം. വീരൻകുട്ടി (86) അന്തരിച്ചു.
കോൺഗ്രസ് രാഷ്ട്രീയ രംഗത്ത് ദീർഘകാലം സജീവമായിരുന്ന അദ്ദേഹം കോഴിക്കോട് ജില്ലയിലെ പാർട്ടി പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിച്ച നേതാവായിരുന്നു. കേരള മൈനോറിറ്റി കമ്മീഷന്റെ പ്രഥമ ചെയർമാനെന്ന നിലയിലും അദ്ദേഹം ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി.
ഭാര്യ: കോനോത്ത് ഫാതിമ
മക്കൾ: ഫായിസ് (ഖത്തർ), ഫവാസ് (ഖത്തർ), ഫാസിൽ (ഷിഫ്റ്റ് എൻജിനീയർ, കെ.എസ്.ഇ.ബി., തിരുവമ്പാടി), ഫാരിസ് എം.വി. (എച്ച്.ആർ., അക്കൗണ്ട് ലീഡ്)
മരുമക്കൾ: ഫാതിമ ജസ്ബിൻ പറമ്പൻ (എടവണ്ണ), ഷോമിയ (അഞ്ചരക്കണ്ടി), ഫാതിമ താനി (താമരശ്ശേരി)
സഹോദരങ്ങൾ: ഉണ്യേൻകുട്ടി (പ്രസിഡന്റ്, കാമശ്ശേരി ജുമാ മസ്ജിദ്), റഹ്മാൻ മധുരക്കുഴി (എഴുത്തുകാരൻ)
കബറടക്കം: ഇന്ന് രാവിലെ 11.30ന് കാമശ്ശേരി ജുമാ മസ്ജിദിൽ നടക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)