നിവിൻ പോളി ചിത്രത്തിന്റെ ലൊക്കേഷനിൽ ടെക്‌നീഷ്യന് ദാരുണാന്ത്യം
എടയാറിലെ ഷൂട്ടിങ് ലൊക്കേഷനിൽ വൈദ്യുതാഘാതമേറ്റ് തൃശൂർ സ്വദേശി വിഷ്ണു മരിച്ചു;
എറണാകുളം എടയാറിൽ നിവിൻ പോളി ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലുണ്ടായ അപകടത്തിൽ തൃശൂർ സ്വദേശി ടെക്‌നീഷ്യൻ വിഷ്ണു മരിച്ചു. സെപ്റ്റംബർ 9ന് ചിത്രീകരണം ആരംഭിച്ച ആദ്യ ദിവസം തന്നെയാണ് അപകടമുണ്ടായത്.
ഷൂട്ടിങ്ങിലെ ഇടവേളയ്ക്കിടെ വൈദ്യുതി ലൈനുകൾ കണക്ട് ചെയ്യുന്നതിനിടെയാണ് വിഷ്ണുവിന് വൈദ്യുതാഘാതമേറ്റത് എന്നാണ് റിപ്പോർട്ട്. ഷോക്കേറ്റതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ വിഷ്ണുവിനെ രക്ഷിക്കാനായില്ല.
അപകടത്തെ തുടർന്ന് അണിയറപ്രവർത്തകർ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. മൃതദേഹം എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവമറിഞ്ഞ് നടൻ നിവിൻ പോളി ഉൾപ്പെടെയുള്ള സിനിമാ സംഘാംഗങ്ങൾ ആശുപത്രിയിലെത്തിയതായും റിപ്പോർട്ടുണ്ട്.
നാഷിദ് ഫാമി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ എടയാറിലെ ചിത്രീകരണം ഇന്ന് ആരംഭിച്ചതിന് പിന്നാലെയാണ് ദാരുണമായ അപകടമുണ്ടായത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)