രാജ്യവിരുദ്ധ പോസ്റ്റ്‌ ; അറസ്റ്റിലായ സനൂഫിന് തീവ്രവാദ ബന്ധമെന്ന് പൊലീസ്; രണ്ട് യുഎപിഎ കേസുകൾ

ഫോൺ ഫോറൻസിക് പരിശോധനയിൽ നിർണായക വിവരങ്ങൾ; സിഗ്നലിൽ പ്രത്യേക ഗ്രൂപ്പ് രൂപീകരിച്ച് രാജ്യവിരുദ്ധ പദ്ധതികൾ ആസൂത്രണം ചെയ്തതായി കണ്ടെത്തൽ

Sep 09, 2026 - 17:32
Updated: 49 minutes ago
0
രാജ്യവിരുദ്ധ പോസ്റ്റ്‌ ; അറസ്റ്റിലായ സനൂഫിന് തീവ്രവാദ ബന്ധമെന്ന് പൊലീസ്; രണ്ട് യുഎപിഎ കേസുകൾ

പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രാജ്യവിരുദ്ധ പരാമർശം നടത്തിയെന്ന കേസിൽ അറസ്റ്റിലായ മലപ്പുറം സ്വദേശി മുഹമ്മദ് സനൂഫിന് തീവ്രവാദ ബന്ധമുണ്ടെന്ന് പൊലീസ്. സനൂഫിനെതിരെ രണ്ട് യുഎപിഎ കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇയാളുടെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് തീവ്രവാദ ബന്ധം സംബന്ധിച്ച വിവരങ്ങൾ ലഭിച്ചതെന്നാണ് പൊലീസ് പറയുന്നത്.

മെസേജിങ് ആപ്പായ സിഗ്നലിൽ സനൂഫ് ഉൾപ്പെട്ട പ്രത്യേക ഗ്രൂപ്പ് പ്രവർത്തിച്ചിരുന്നതായും ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ നിരവധി പേർ ഗ്രൂപ്പിൽ അംഗങ്ങളായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആപ്പ് കേന്ദ്രീകരിച്ച് സംഘടനയും ഭരണഘടനയും രൂപീകരിച്ചതായും രാജ്യവിരുദ്ധ പദ്ധതികൾ ആസൂത്രണം ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറയുന്നു.

തൊടുപുഴ മുട്ടം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. വിദേശത്തായിരുന്ന സനൂഫ് കേരളത്തിലെത്തിയ ഉടൻ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് മൊബൈൽ ഫോൺ വിശദമായ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കി.

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശിയുടെ മകളുടെ സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതും മതസ്പർധ വളർത്തുന്നതുമായ രീതിയിൽ അധിക്ഷേപകരമായ കമന്റ് രേഖപ്പെടുത്തിയെന്നാണ് ആദ്യ കേസിലെ ആരോപണം.

രണ്ടാമത്തെ യുഎപിഎ കേസിൽ സനൂഫ് ഉൾപ്പെടെ ആറ് പ്രതികളാണുള്ളത്. മറ്റുള്ളവർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കേസിന് അന്തർസംസ്ഥാന ബന്ധമുള്ളതിനാൽ അന്വേഷണം എൻഐഎ ഏറ്റെടുത്തേക്കുമെന്നാണ് സൂചന.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User