റാണിപുരത്ത് റോപ്പ് വേ അപകടം; ഓപ്പറേറ്റർ മരിച്ചു

വിനോദസഞ്ചാരികളെ കയറ്റുന്നതിനിടെ അബദ്ധത്തിൽ താഴേക്ക് വീണു; സനൂപ് കൃഷ്ണൻ ജോലിയിൽ പ്രവേശിച്ചത് കഴിഞ്ഞദിവസം

Sep 06, 2026 - 04:31
0
റാണിപുരത്ത് റോപ്പ് വേ അപകടം; ഓപ്പറേറ്റർ മരിച്ചു

കാസർകോട് റാണിപുരത്തെ ഗ്ലാസ് ബ്രിഡ്ജ് വിനോദസഞ്ചാര കേന്ദ്രത്തിൽ റോപ്പ് വേ അപകടത്തിൽ ഓപ്പറേറ്റർ മരിച്ചു. പനത്തടി ചാമുണ്ടിക്കുന്ന് സ്വദേശി സനൂപ് കൃഷ്ണൻ (24) ആണ് മരിച്ചത്.

വിനോദസഞ്ചാരികളെ റോപ്പ് വേയിൽ കയറ്റുന്നതിനിടെ അബദ്ധത്തിൽ താഴേക്ക് വീണ സനൂപിന് ഗുരുതരമായി പരിക്കേറ്റു. കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതശരീരം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. രാജപുരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ജോലിയിൽ പ്രവേശിച്ച് ദിവസങ്ങൾക്കകം തന്നെയാണ് സനൂപ് അപകടത്തിൽപ്പെട്ടത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User