അധ്യാപകരെ ആദരിച്ച് ലയൺസ് ക്ലബ് ഇന്റർനാഷണൽ

വള്ളിക്കടവിൽ അധ്യാപക ദിനാഘോഷവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു

Sep 06, 2026 - 04:16
0
അധ്യാപകരെ ആദരിച്ച് ലയൺസ് ക്ലബ് ഇന്റർനാഷണൽ

വള്ളിക്കടവ്: ലയൺസ് ക്ലബ് ഇന്റർനാഷണലിന്റെ വള്ളിക്കടവ് ഘടകത്തിന്റെ നേതൃത്വത്തിൽ അധ്യാപക ദിനാഘോഷവും അധ്യാപകരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.

മാലോത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ പയസ് കുര്യൻ, ടി.എ. വർഗീസ് പാറയിൽ എന്നിവരടക്കം മികച്ച സേവനം കാഴ്ചവെച്ച അധ്യാപകരെ ചടങ്ങിൽ ആദരിച്ചു. റിട്ട. ഐ.ജി. മധുസൂദനൻ അധ്യാപകർക്ക് ഷാൾ അണിയിച്ച് ഉപഹാരങ്ങൾ നൽകി.

സമൂഹത്തിന്റെ നട്ടെല്ലായ യുവതലമുറയെ മൂല്യബോധവും ഉത്തരവാദിത്തവുമുള്ള പൗരന്മാരായി വാർത്തെടുക്കുന്നതിൽ അധ്യാപക സമൂഹത്തിന്റെ പങ്ക് നിസ്തുലമാണെന്ന് മധുസൂദനൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ചടങ്ങിൽ ലയൺസ് ക്ലബ് ഭാരവാഹികളായ എൻ.ഡി. വിൻസെന്റ്, ടോമി കിഴക്കനാകത്ത്, ഡേവിസ് കാഞ്ഞിലമറ്റം, ബോബി ചെറുകുന്നൽ എന്നിവരും സാംസ്കാരിക-സാമൂഹിക രംഗത്തെ പ്രമുഖരും ലയൺസ് ക്ലബ് അംഗങ്ങളും പങ്കെടുത്തു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User