ടി. രാഘവൻ മുന്നാടിന്റെ നാലാം ചരമവാർഷികം ആചരിച്ചു; പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി

അവിഭക്ത ബേഡഡുക്ക മണ്ഡലം കോൺഗ്രസ് പ്രസിഡന്റും ഡി.സി.സി അംഗവുമായിരുന്ന ടി. രാഘവൻ മുന്നാടിന്റെ നാലാം ചരമവാർഷികത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.

Sep 06, 2026 - 22:44
Updated: 2 hours ago
0
ടി. രാഘവൻ മുന്നാടിന്റെ നാലാം ചരമവാർഷികം ആചരിച്ചു; പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി

മുന്നാട്: അവിഭക്ത ബേഡഡുക്ക മണ്ഡലം കോൺഗ്രസ് പ്രസിഡന്റും ഡി.സി.സി അംഗവും സഹകാരിയുമായിരുന്ന ടി. രാഘവൻ മുന്നാടിന്റെ നാലാം ചരമവാർഷിക ദിനത്തിൽ കോൺഗ്രസ് ബേഡഡുക്ക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുന്നാട്ട് പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു.

ഉദുമ എം.എൽ.എ കെ. നീലകണ്ഠൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കുഞ്ഞികൃഷ്ണൻ മാടക്കല്ല് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ മുഖ്യപ്രഭാഷണം നടത്തി.

കെ.പി.സി.സി ജനറൽ സെക്രട്ടറി ഹക്കീം കുന്നിൽ, ടി. ഗോപിനാഥൻ നായർ, ഉനൈയ്സ് ബേഡകം, വാർഡ് മെമ്പർമാരായ കെ. ഉമാവതി, അനിഫ കരിയത്ത്, ഗിരികൃഷ്ണൻ കൂടാല, മാധവൻ നായർ പെർളം, കുഞ്ഞികൃഷ്ണൻ നായർ മുന്നാട്, എ. ദാമോദരൻ, അഭിലാഷ് കാമലം, കെ.സി. രാജൻ, അഖിലേഷ് കരിച്ചേരി, സന്തോഷ് കൊളത്തൂർ, ഷംസുദ്ദീൻ ബേഡകം, രാധാകൃഷ്ണൻ കാമലം, ശ്രീദേവി കുട്ടിയാനം തുടങ്ങിയവർ സംസാരിച്ചു.

ടി. രാഘവൻ മുന്നാടിന്റെ കോൺഗ്രസ് സംഘടനാ പ്രവർത്തനങ്ങളെയും സഹകരണ-സാമൂഹിക രംഗത്തെ ഇടപെടലുകളെയും അനുസ്മരണ സമ്മേളനത്തിൽ നേതാക്കൾ അനുസ്മരിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User