ബന്നൂർ ഉന്നതിയിൽ കോൺക്രീറ്റ് റോഡ് യാഥാർഥ്യമായി; ഉദ്ഘാടനം നിർവഹിച്ചു

മധൂർ ഗ്രാമപഞ്ചായത്തിലെ കൊല്ലങ്കാന ബന്നൂർ ഉന്നതിയിൽ കാസർഗോഡ് ബ്ലോക്ക് പഞ്ചായത്തിന്റെ പട്ടികജാതി വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു.

Sep 06, 2026 - 21:28
0
ബന്നൂർ ഉന്നതിയിൽ കോൺക്രീറ്റ് റോഡ് യാഥാർഥ്യമായി; ഉദ്ഘാടനം നിർവഹിച്ചു

കാസർഗോഡ്: മധൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് കൊല്ലങ്കാനയിലെ ബന്നൂർ ഉന്നതിയിൽ കാസർഗോഡ് ബ്ലോക്ക് പഞ്ചായത്തിന്റെ പട്ടികജാതി വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ള കുഞ്ഞി ചെർക്കള ഉദ്ഘാടനം നിർവഹിച്ചു. പ്രദേശവാസികളുടെ ദീർഘകാലത്തെ യാത്രാദുരിതത്തിന് പരിഹാരമായാണ് ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് ഗതാഗതയോഗ്യമായ കോൺക്രീറ്റ് റോഡ് യാഥാർഥ്യമാക്കിയത്.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ഖാദർ മാന്യ അധ്യക്ഷത വഹിച്ചു. മധൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ മഞ്ജു കെ. വിജയ്, ചെങ്കള ഒന്നാം വാർഡ് മെമ്പർ അനീസ ഇബ്രാഹിം, സന്തോഷ് ക്രസ്റ്റ, രമേശ്, ഷിജിത എന്നിവർ സംസാരിച്ചു.

പ്രദേശവാസികളും ജനപ്രതിനിധികളും ഉൾപ്പെടെ നിരവധി പേർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User