തൃശൂരിൽ വൻ വാഹനാപകടം; നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് 8 പേർക്ക് ദാരുണാന്ത്യം

കയ്പമംഗലം പനമ്പിക്കുന്നിൽ നിർത്തിയിട്ട ചരക്കുലോറിയിൽ കാർ ഇടിച്ച് എട്ട് പേർ മരിച്ചു. മരിച്ചവരിൽ എൻജിനീയറിങ് വിദ്യാർഥികളും.

Sep 05, 2026 - 06:45
0
തൃശൂരിൽ വൻ വാഹനാപകടം; നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് 8 പേർക്ക് ദാരുണാന്ത്യം

കയ്പമംഗലം: പനമ്പിക്കുന്നിൽ നിർത്തിയിട്ട ചരക്കുലോറിയിൽ കാർ ഇടിച്ചുണ്ടായ വൻ അപകടത്തിൽ എട്ട് പേർ മരിച്ചു. മരിച്ചവരിൽ ഏഴുപേർ ഡിണ്ടിഗലിലെ എൻജിനീയറിങ് വിദ്യാർഥികളാണെന്നാണ് പ്രാഥമിക വിവരം. 

വെള്ളിയാഴ്ച അർധരാത്രിയോടെയാണ് അപകടം. തമിഴ്നാട് രജിസ്ട്രേഷനുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന എട്ടുപേരും മരിച്ചതായാണ് റിപ്പോർട്ട്. അമിതവേഗമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. 

ദേശീയപാതയിൽ നിർമാണം പുരോഗമിക്കുന്ന ഭാഗത്താണ് അപകടം നടന്നത്. റോഡരികിൽ നിർത്തിയിട്ടിരുന്ന മൂന്ന് ലോറികളിൽ മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള ലോറിയുടെ പിന്നിലേക്കാണ് കാർ ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. 

വിവരമറിഞ്ഞെത്തിയ പൊലീസ്, അഗ്നിരക്ഷാസേന, നാട്ടുകാർ എന്നിവർ ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User