യൂത്ത് കോൺഗ്രസ് ഉദുമ നിയോജകമണ്ഡലം പ്രസിഡന്റ് വസന്തൻ അന്തരിച്ചു

അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. രാവിലെ 9ന് ബന്തടുക്ക കോൺഗ്രസ് ഓഫീസിൽ പൊതുദർശനം.

Sep 05, 2026 - 07:08
Updated: 1 hour ago
0
യൂത്ത് കോൺഗ്രസ് ഉദുമ നിയോജകമണ്ഡലം പ്രസിഡന്റ് വസന്തൻ അന്തരിച്ചു

കാസർകോട്: യൂത്ത് കോൺഗ്രസ് ഉദുമ നിയോജകമണ്ഡലം പ്രസിഡന്റ് ഐ . എസ്. വസന്തൻ ബന്തടുക്ക അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം.

ജീവിതത്തിന്റെ അവസാന നിമിഷം വരെയും പ്രസ്ഥാനത്തോട് ആത്മാർത്ഥത പുലർത്തിയ സമർപ്പിത പ്രവർത്തകനായിരുന്നു വസന്തൻ എന്ന് നേതാക്കൾ അനുസ്മരിച്ചു. സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹം സഹപ്രവർത്തകർക്കും പ്രവർത്തകർക്കും ഏറെ പ്രിയങ്കരനായിരുന്നു.

വസന്തന്റെ നിര്യാണത്തിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ അനുശോചനം രേഖപ്പെടുത്തി.

രാവിലെ 9 മണിക്ക് ബന്തടുക്ക കോൺഗ്രസ് ഓഫീസിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് സംസ്കാര ചടങ്ങുകൾ നടക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 1
Angry Angry 0

Comments (0)

User