ഹിമാചലിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിനു മുകളിലേക്ക് കൂറ്റൻ പാറക്കല്ല് ഇടിഞ്ഞുവീണു; 13 മരണം
Tragedy in Himachal: 13 Killed as Huge Rock Falls on Moving Vehicle
ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് കൂറ്റൻ പാറക്കല്ല് ഇടിഞ്ഞുവീണ് 13 പേർ മരണപ്പെട്ടു. ഗോത്രവർഗ മേഖലയായ പാംഗി താഴ്‌വരയിലെ കില്ലർ-ഉദയ്പുർ റോഡിലുള്ള കാഡു നല്ലയിലാണ് ദുരന്തം. മലഞ്ചെരുവിന്റെ വലിയ ഭാഗം തകർന്ന് വാഹനത്തിനു മുകളിലേക്ക് പതിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന 13 പേരും സംഭവസ്ഥലത്തുതന്നെ മരിച്ചതായി ഭർമൗർ-പാംഗി എംഎൽഎ ഡോ. ജനക് രാജ് സ്ഥിരീകരിച്ചു.
തകർന്നടിഞ്ഞ വാഹനത്തിനുള്ളിൽനിന്നു മൃതദേഹങ്ങൾ പുറത്തെടുക്കാനും റോഡിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുമുള്ള ശ്രമങ്ങൾ അധികൃതർ തുടരുകയാണ്. സംസ്ഥാനത്ത് ശക്തമായ മൺസൂൺ മഴ തുടരുന്നതിനിടയിലാണ് ദാരുണമായ ദുരന്തം.