കെ.എസ്‌.യുവിനോട് ആലോചിച്ചിട്ട് എല്ലാ കാര്യങ്ങളും തീരുമാനിക്കാൻ പറ്റുമോ: മന്ത്രി റോജി എം. ജോൺ

Roji M. John questions if all decisions must hinge on KSU's approval

Jul 17, 2026 - 21:16
0
കെ.എസ്‌.യുവിനോട് ആലോചിച്ചിട്ട് എല്ലാ കാര്യങ്ങളും തീരുമാനിക്കാൻ പറ്റുമോ: മന്ത്രി റോജി എം. ജോൺ
റോജി എം ജോൺ

ഹൈക്കോടതി പ്ലീഡർ നിയമന വിവാദത്തിൽ പ്രതികരണവുമായി മന്ത്രി റോജി എം. ജോൺ. എല്ലാ കാര്യങ്ങളും കെഎസ്‌യുവിനോടും യൂത്ത് കോൺഗ്രസിനോടും ആലോചിച്ച് തീരുമാനിക്കാൻ പറ്റുമോയെന്നും റോജി ചോദിച്ചു.

കെഎസ്‌യു തീരുമാനിക്കേണ്ടത് കെഎസ്‌യു തീരുമാനിക്കും. കോൺഗ്രസും അതിന്‍റെ പോഷക സംഘടനകളും ചെയ്യേണ്ടത് അതാത് സംഘടനകൾ ചെയ്യും. സർക്കാർ ഭരണപരമായി ചെയ്യേണ്ടത് സർക്കാർ ചെയ്യുമെന്നും റോജി പറഞ്ഞു.

പിഎം ശ്രീയുമായി മുന്നോട്ട് പോകാൻ യുഡിഎഫിന് താത്പര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ ഒരുതരത്തിലും സർക്കാരിന് ഒഴിവാകാൻ കഴിയാത്ത വിധത്തിലുള്ള നിബന്ധനകൾ ഉൾപ്പെടുത്തിയാണ് എൽഡിഎഫ് പിഎം ശ്രീയിൽ ഒപ്പിട്ടതെന്നും റോജി കൂട്ടിച്ചേർത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User