ഡൽഹിയിലെ പൊലീസ് അതിക്രമം; ബുധനാഴ്ച കേരളത്തിൽ വ്യാപക പ്രതിഷേധത്തിന് കോൺഗ്രസ് ആഹ്വാനം

Congress Calls for Statewide Protest Tomorrow Against Delhi Police Action

Jul 21, 2026 - 21:43
Updated: 1 month ago
0
ഡൽഹിയിലെ പൊലീസ് അതിക്രമം; ബുധനാഴ്ച കേരളത്തിൽ വ്യാപക പ്രതിഷേധത്തിന് കോൺഗ്രസ് ആഹ്വാനം

തിരുവനന്തപുരം: കേന്ദ്രസേനയുടെയും ഡൽഹി പൊലീസിന്റെയും അതിക്രമത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കോൺഗ്രസ് ആഹ്വാനം. ബുധനാഴ്ച വൈകീട്ട്​ ജില്ലാ ആസ്ഥാനങ്ങളിലും മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലും സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ അറിയിച്ചു.

പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ പ്രതിഷേധിച്ചവർക്ക് നേരെയുള്ള കേന്ദ്രസേനയുടെയും ഡൽഹി പൊലീസിന്റെയും അതിക്രമം അത്യന്തം പ്രതിഷേധാർഹവും ജനാധിപത്യ വിരുദ്ധവുമാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. ജനപ്രതിനിധികളെന്ന പരിഗണന നൽകാതെയാണ് മന്ത്രി പിസി വിഷ്ണുനാഥ്, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ഡീൻ കുര്യാക്കോസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. നീറ്റ് ഉൾപ്പെടെയുള്ള വിവിധ പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടിലും ഗുരുതര വീഴ്ചയിലും നടപടി ആവശ്യപ്പെട്ടാണ്​ രാജ്യത്തെ യുവജനത തെരുവിലിറങ്ങിയത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User