മോശമായി നോക്കിയെന്ന പെൺകുട്ടിയുടെ പരാതി; പൊലീസ് വീട്ടിലെത്തിയപ്പോൾ 53കാരൻ മരിച്ചനിലയിൽ
ചേർത്തല: ആലപ്പുഴ തണ്ണീർമുക്കത്ത് 53കാരനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. തണ്ണീർമുക്കം പഞ്ചായത്ത് 14-ാം വാർഡ് വെറുങ്ങിൽച്ചുവട് പടിഞ്ഞാറ് വേലിക്കകത്ത് വീട്ടിൽ സന്തോഷിനെയാണ് ഞായറാഴ്ച രാവിലെ പൊലീസ് മരിച്ചനിലയിൽ കണ്ടെത്തിയത്. സന്തോഷിന്റെ തലയിലും മുഖത്തും മുറിവേറ്റ പാടുകളുണ്ട്. വീടിന്റെ വാതിൽ തുറന്ന നിലയിലായിരുന്നു. മൃതദേഹം കണ്ടെത്തിയ മുറിക്ക് സമീപത്തുനിന്ന് ഒരു മുളക്കഷ്ണവും പൊലീസ് കണ്ടെത്തി. ഭാര്യയും മക്കളുമായി പിണങ്ങിക്കഴിഞ്ഞിരുന്ന സന്തോഷ് വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്.
കഴിഞ്ഞ ദിവസം ഒരു പെൺകുട്ടി സന്തോഷിനെതിരെ മോശമായി നോക്കിയെന്ന പരാതിയുമായി മുഹമ്മ പൊലീസിനെ സമീപിച്ചിരുന്നു. തുടർന്ന് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും സന്തോഷ് ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഞായറാഴ്ച പൊലീസ് വീട്ടിലെത്തിയത്. പരിശോധനയിലാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണത്തിന് പിന്നിലെ സാഹചര്യം വ്യക്തമല്ല. തലയിലും മുഖത്തുമുള്ള മുറിവുകളും മുളക്കഷ്ണം കണ്ടെത്തിയതും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)