സൗദിയിൽ ഹൂതി ആക്രമണം; യുപി സ്വദേശി ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു
ദമാം വിമാനത്താവളത്തിലും അരാംകോയുടെ ഷൈബ എണ്ണപ്പാടത്തും ആക്രമണം; രണ്ട് ഇന്ത്യക്കാരുൾപ്പെടെ എട്ടുപേർക്ക് പരുക്ക്
സൗദിയിൽ ഹൂതി ആക്രമണം; യുപി സ്വദ
ദുബായ്: സൗദി അറേബ്യയിൽ ഹൂതികളുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഉത്തർപ്രദേശിലെ ഗോരഖ്പുർ സ്വദേശി ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. രണ്ട് ഇന്ത്യക്കാരുൾപ്പെടെ എട്ടുപേർക്ക് പരുക്കേറ്റു.
ദമാമിലെ കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിലാണ് ഗ്രൗണ്ട് സപ്പോർട്ട് സ്റ്റാഫ് കമലേഷ് പാണ്ഡെ (37) കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഒരു സൗദി പൗരനും ജീവൻ നഷ്ടമായി.
സൗദി എണ്ണക്കമ്പനിയായ അരാംകോയുടെ ഷൈബ എണ്ണപ്പാടത്തുണ്ടായ ആക്രമണത്തിൽ ഫിലിപ്പീൻസ്, നേപ്പാൾ സ്വദേശികളും കൊല്ലപ്പെട്ടു. ഇവിടെ നടന്ന ആക്രമണത്തിൽ ഇന്ത്യക്കാരനും പാക്കിസ്ഥാൻ സ്വദേശിക്കും പരുക്കേറ്റു.
ഈ മാസം ആദ്യം റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിലും ആക്രമണം നടന്നിരുന്നു. ഗൾഫ് മേഖലയിലെ തുടർച്ചയായ ആക്രമണങ്ങൾ പ്രവാസികൾക്കിടയിലും ആശങ്ക ഉയർത്തുകയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)