മലയിൻകീഴിൽ ഞെട്ടിക്കുന്ന സംഭവം; ഒരു വയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി

വിളവൂർക്കലിൽ ദാരുണ സംഭവം; അമ്മ പോലീസ് കസ്റ്റഡിയിൽ, കുടുംബപ്രശ്നവും മാനസികാവസ്ഥയും അന്വേഷിച്ച് പോലീസ്

Sep 10, 2026 - 19:16
0
മലയിൻകീഴിൽ ഞെട്ടിക്കുന്ന സംഭവം; ഒരു വയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി

തിരുവനന്തപുരം: മലയിൻകീഴ് പോലീസ് സ്റ്റേഷൻ പരിധിയിലെ വിളവൂർക്കലിൽ ഒരു വയസ്സും രണ്ടുമാസവും പ്രായമുള്ള പെൺകുഞ്ഞിനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയതായി പ്രാഥമിക വിവരം. ഇവാനി എന്ന കുഞ്ഞാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മ ക്രിസ്റ്റിയെ മലയിൻകീഴ് പോലീസ് കസ്റ്റഡിയിലെടുത്തു.

ഒറ്റയിൽ ആശുപത്രിക്ക് സമീപം ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് ദാരുണ സംഭവം നടന്നതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആദ്യം വിളവൂർക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. തുടർന്ന് വൈകിട്ട് 5.10ഓടെ 108 ആംബുലൻസ് എത്തി കുഞ്ഞിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ വൈകിട്ട് ആറുമണിയോടെ മരണം സ്ഥിരീകരിച്ചു.

കുടുംബപ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം, കുഞ്ഞിന്റെ അമ്മയ്ക്ക് ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകളുണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User