മദ്യപിച്ചെത്തിയതിനെ ചോദ്യം ചെയ്തു; പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി

കോഴിക്കോട് വെള്ളിമണ്ണിൽ സംഭവം; 64കാരനായ പിതാവ് മരിച്ചു, 29കാരനായ മകൻ പൊലീസ് കസ്റ്റഡിയിൽ

Aug 17, 2026 - 07:32
0
മദ്യപിച്ചെത്തിയതിനെ ചോദ്യം ചെയ്തു; പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി

കോഴിക്കോട്: മദ്യപിച്ചെത്തിയതിനെ ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കോഴിക്കോട് വെള്ളിമണ്ണ് മാക്കിനിയാട് വീട്ടിൽ ശശിധരൻ (64) ആണ് മരിച്ചത്.

സംഭവത്തിൽ 29 വയസ്സുകാരനായ മകൻ അഭിരാമിനെ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം.

മദ്യപിച്ചെത്തിയ മകനെ ചോദ്യം ചെയ്തതിനെ തുടർന്നാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. ഇതിനിടെ മകൻ തടിക്കഷണം ഉപയോഗിച്ച് പിതാവിന്റെ തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശശിധരനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User