ആകാശത്ത് മാറ്റത്തിന്റെ സൂചന; കേരളത്തിൽ മഴ ശക്തമാകുന്നു, യെല്ലോ അലർട്ട്

Kerala Rain, Kerala Weather, Yellow Alert, Heavy Rain, Ernakulam, Alappuzha, Idukki, Kottayam, Pathanamthitta, Kerala Weather Update

Sep 07, 2026 - 15:33
0
ആകാശത്ത് മാറ്റത്തിന്റെ സൂചന; കേരളത്തിൽ മഴ ശക്തമാകുന്നു, യെല്ലോ അലർട്ട്

തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് അനുഭവിക്കുന്ന കടുത്ത ചൂടിന് ആശ്വാസമായി മഴയെത്തുന്നു. വരും സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച മുതൽ മഴ ശക്തമാകുമെന്നാണ് പ്രവചനം. അതേസമയം, മഴയെത്തുമെങ്കിലും ഒമ്പതാം തീയതി വരെ സംസ്ഥാനത്ത് ചൂട് തുടരുമെന്ന മുന്നറിയിപ്പും നിലനിൽക്കുന്നുണ്ട്. എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിൽ വ്യാഴാഴ്ച്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
അതേസമയം, വെള്ളിയാഴ്ച്ച മഴയുടെ ശക്തി കൂടുമെന്നും എറണാകുളം, ഇടുക്കി,കോട്ടയം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.അതേസമയം, മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും സംസ്ഥാനത്ത് ചൂടിന് പൂർണമായ ശമനം ഉടൻ ലഭിക്കില്ലെന്നാണ് മുന്നറിയിപ്പ്. ഒമ്പതാം തീയതി വരെ വിവിധയിടങ്ങളിൽ ഉയർന്ന താപനില തുടരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User