അഭിഭാഷകനെയും മാറ്റി; നാളെ സുപ്രീം കോടതിയിൽ പ്രിയാ വർഗീസിന് നിർണായക ദിനം

സുപ്രീം കോടതി വിധിക്ക് മുന്നോടിയായി കണ്ണൂർ സർവകലാശാല അഭിഭാഷകനെ മാറ്റുകയും കേസിലെ നിലപാട് പുനഃപരിശോധിക്കുകയും ചെയ്തതോടെ പ്രിയാ വർഗീസ് നിയമന വിവാദത്തിൽ പുതിയ വഴിത്തിരിവ്.

Sep 07, 2026 - 16:56
0
അഭിഭാഷകനെയും മാറ്റി; നാളെ സുപ്രീം കോടതിയിൽ പ്രിയാ വർഗീസിന് നിർണായക ദിനം

സുപ്രീം കോടതിയിൽ  കളി മാറും ... അഭിഭാഷകനെയടക്കം മാറ്റിക്കൊണ്ട് ഒരു വലിയ ട്വിസ്റ്റ് തന്നെയാണ് പുതിയ യുഡിഫ് സർക്കാർ അധികാരത്തിൽ കേറിയതിനു ശേഷം സംഭവിക്കുന്നത് ... ഭാര്യയ്ക്ക് കിട്ടിയ പണിയുണ്ടല്ലോ അതെ ജോലി പോയി എന്നുള്ളത് .. ഭാര്യയ്ക്ക് ജോലി ഒപ്പിച്ച് കൊടുത്തത് എങ്ങനെയെന്നൊക്കെ എല്ലാവർക്കുമറിയാം എന്ന് കഴിഞ്ഞ ദിവസമാണ് ടി കെ ഗോവിന്ദൻ  പരസ്യമായി തന്നെ വിളിച്ച് പറഞ്ഞത് .. ഇവിടെ യുഡിഫ് സർക്കാർ പറയുന്നത് അധികാരത്തിന്റെ ആൾ ബലത്തിൽ ഒരു നുഴഞ്ഞുകയറ്റവും നടക്കില്ല എന്നാണ് ... എൽഡിഫ് ഭരിച്ച കേരളമല്ല ഇത് എന്നുകൂടിയാണ് ..

കണ്ണൂർ സർവകലാശാലയിലെ വിവാദപരമായ അസോസിയേറ്റ് പ്രൊഫസർ നിയമന കേസിൽ സുപ്രീം കോടതി നാളെ വിധി പറയുന്നതിന് മുന്നോടിയായി കേട്ടുകേൾവിയില്ലാത്ത തരത്തിലുള്ള വൻ നീക്കങ്ങളാണ് തലസ്ഥാനത്തും സർവകലാശാലാ കേന്ദ്രങ്ങളിലും നടക്കുന്നത്. മുൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന്റെ നിയമനത്തിന് കവചമൊരുക്കാൻ എൽഡിഎഫ് ഭരണകാലത്ത് സർവകലാശാല സ്വീകരിച്ച ചില കാര്യങ്ങളുണ്ട്.  അതെല്ലാം ഇപ്പോൾ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതോടെ തകിടം മറിയുകയാണ്. കേസിൽ ഇതുവരെ പ്രിയാ വർഗീസിന് അനുകൂലമായി നിലയുറപ്പിക്കുകയും കോടതിയിൽ അതിനായി സത്യവാങ്മൂലം നൽകുകയും ചെയ്ത അഡ്വ. കെ.ആർ. സുഭാഷ് ചന്ദ്രനെ കണ്ണൂർ സർവകലാശാല അടിയന്തരമായി അഭിഭാഷക സ്ഥാനത്ത്  നിന്നും മാറ്റിയിരിക്കുകയാണ്. വിശ്വസ്തനായ അഭിഭാഷകനെ മാറ്റി നിർത്തി, പുതിയ സ്റ്റാന്റിങ് കൗൺസൽ അഡ്വ. സുൽഫിക്കർ അലിയെ നിയോഗിച്ചതിലൂടെ സർവകലാശാല തങ്ങളുടെ നിലപാടുകൾ പൂർണ്ണമായും തിരുത്തുകയാണെന്ന വ്യക്തമായ സന്ദേശമാണ് പുറത്തുവരുന്നത്. പഴയ ഇടത് ഭരണത്തിന് കീഴിൽ പ്രിയാ വർഗീസിന് നിയമനത്തിന് എല്ലാ യോഗ്യതകളുമുണ്ടെന്ന് കോടതിയെ അറിയിച്ച സർവകലാശാല, ഇപ്പോൾ ആ നിയമനത്തിൽ സുതാര്യതയില്ലെന്നും ആവശ്യമായ ഗവേഷണ-അധ്യാപന പരിചയം പ്രിയയ്ക്കില്ലെന്നുമുള്ള സത്യസന്ധമായ വിവരങ്ങൾ നാളെ ഔദ്യോഗികമായി സുപ്രീം കോടതിയിൽ തുറന്നുപറയാൻ ഒരുങ്ങുകയാണ്....അധികാരത്തിന്റെ ബലത്തിലും രാഷ്ട്രീയ സ്വാധീനത്തിലും നേടിയെടുത്ത അസോസിയേറ്റ് പ്രൊഫസർ പദവി നിയമപരമായി തന്നെ തെറിപ്പിക്കാനാണ് പുതിയ സർക്കാരിന്റെയും സർവകലാശാലാ ഭരണസമിതിയുടെയും ഈ നിർണ്ണായക തീരുമാനം. സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായിരുന്ന അഭിഭാഷകനെയും മാറ്റി അഡ്വ. ജെയിംസ് പി. തോമസിന് ചുമതല നൽകിയതോടെ, സർക്കാരും ഈ വിഷയത്തിൽ കടുത്ത നിയമപോരാട്ടത്തിന് വഴിയൊരുക്കി കഴിഞ്ഞു. ഗവേഷണ കാലയളവും ഡെപ്യൂട്ടേഷൻ കാലയളവും അധ്യാപന പരിചയമായി കണക്കാക്കാനാവില്ലെന്ന് നേരത്തെ യുജിസിയും ഹൈക്കോടതി സിംഗിൾ ബെഞ്ചും അടിവരയിട്ടു പറഞ്ഞിരുന്നതാണ്. എന്നാൽ, രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഇതിനെയെല്ലാം മറികടന്ന് പ്രിയയെ സംരക്ഷിക്കുന്ന സമീപനമാണ് അന്നത്തെ ഇടത് സർക്കാരും സർവകലാശാലയും കൈക്കൊണ്ടത്. ഇന്ന് കണ്ണൂർ സർവകലാശാല തന്നെ സുപ്രീം കോടതിയിൽ സ്വന്തം നിലപാട് തിരുത്തി സത്യവാങ്മൂലം നൽകാൻ തയാറാകുമ്പോൾ, പ്രിയാ വർഗീസിന്റെ അസോസിയേറ്റ് പ്രൊഫസർ പദവി പൂർണ്ണമായി നഷ്ടപ്പെടാനുള്ള സാധ്യതകളാണ് തുറക്കപ്പെടുന്നത്. ഈ നീക്കം കേസിൽ വൻ വഴിത്തിരിവാകുമെന്നതിൽ യാതൊരു സംശയവുമില്ല...അധികാരമുപയോഗിച്ച് പിൻവാതിലിലൂടെ കടന്നുകൂടിയവരെ പുറത്താക്കുമെന്ന പുതിയ യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനം പ്രവൃത്തി പഥത്തിൽ കൊണ്ടുവരുന്നതാണ് ഈ അടിയന്തര നടപടികൾ. സ്വന്തക്കാർക്ക് ജോലി ഒപ്പിച്ചുനൽകിയ പഴയ ഭരണരീതിക്ക് അന്ത്യമായെന്നും ചട്ടങ്ങളും സുതാര്യതയും മാത്രമാണ് ഇനി മാനദണ്ഡമെന്നും വ്യക്തമാക്കുന്നതിലൂടെ ഇടത് കേന്ദ്രങ്ങളെ വലിയ രീതിയിലാണ് ഈ നീക്കം പ്രതിരോധത്തിലാക്കിയിരിക്കുന്നത്. മുൻപ് പാർട്ടി ബന്ധങ്ങളുടെ പേരിൽ സ്വീകരിച്ചിരുന്ന എല്ലാ തീരുമാനങ്ങളെയും റദ്ദാക്കിക്കൊണ്ട് കണ്ണൂർ സർവകലാശാല നടത്തുന്ന ഈ പൊളിച്ചെഴുത്ത് വരുന്ന ദിവസങ്ങളിൽ വലിയ രീതിയിലുള്ള രാഷ്ട്രീയ കാറ്റും കൊടുങ്കാറ്റും ഉയർത്തുമെന്ന കാര്യത്തിൽ തർക്കമില്ല. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 1
Angry Angry 0

Comments (0)

User