KSFE വായ്പ കുടിശികക്കാർക്ക് ആശ്വാസം; പലിശയിൽ 60% വരെ ഇളവ്
വിമുക്തി 26’ സെപ്റ്റംബർ 7 മുതൽ; കുടിശിക തീർപ്പാക്കാൻ പ്രത്യേക ആനുകൂല്യം
തിരുവനന്തപുരം: KSFE വായ്പ കുടിശിക വരുത്തിയവർക്ക് ആശ്വാസവുമായി സർക്കാർ. കുടിശികയുള്ള വായ്പകൾ തീർപ്പാക്കുന്നതിനായി KSFEയുടെ പ്രത്യേക കുടിശിക നിവാരണ പദ്ധതിയായ ‘വിമുക്തി 26’ സെപ്റ്റംബർ 7 മുതൽ ആരംഭിക്കും.
പദ്ധതിയുടെ ഭാഗമായി അർഹരായ വായ്പക്കാർക്ക് പരമാവധി 60 ശതമാനം വരെ പലിശ ഇളവ് ലഭിക്കും. കുടിശിക തീർപ്പാക്കി വായ്പാ ബാധ്യതയിൽ നിന്ന് ഒഴിവാകാൻ അവസരമൊരുക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
കുടിശികയുള്ളവർ പദ്ധതി പ്രയോജനപ്പെടുത്തി വായ്പാ ബാധ്യതകൾ തീർപ്പാക്കണമെന്ന് സർക്കാർ അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)