മാലോം സെന്റ് ജോർജ് ഫൊറോനാ ദേവാലയമുറ്റത്ത് ചെണ്ടുമല്ലിപ്പൂക്കളുടെ വിസ്മയം
മലനാടിന്റെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടി വർണാഭമായ പൂക്കാലം; വരും വർഷങ്ങളിൽ കൂടുതൽ സ്ഥലത്ത് കൃഷിയിറക്കാൻ തീരുമാനം
മാലോം: മലനാടിന്റെ പ്രകൃതി ഭംഗിക്ക് മാറ്റുകൂട്ടി മാലോം സെന്റ് ജോർജ് ഫൊറോനാ ദേവാലയമുറ്റത്ത് വിരിഞ്ഞുനിൽക്കുന്ന ചെണ്ടുമല്ലിപ്പൂക്കൾ കാഴ്ചക്കാർക്ക് വിസ്മയക്കാഴ്ചയൊരുക്കുന്നു. വിവിധ നിറങ്ങളിൽ പൂത്തുലഞ്ഞുനിൽക്കുന്ന ചെണ്ടുമല്ലിപ്പൂക്കൾ ദേവാലയമുറ്റത്തിന് വേറിട്ട ഭംഗിയാണ് സമ്മാനിക്കുന്നത്.

ചെണ്ടുമല്ലി കൃഷിയുടെ സംരക്ഷണവും പരിപാലനവും മാതൃവേദി അംഗങ്ങളാണ് ഏറ്റെടുത്ത് നടത്തിയത്. ചുരുങ്ങിയ സ്ഥലത്താണ് നിലവിൽ ചെണ്ടുമല്ലി കൃഷി ചെയ്തിരിക്കുന്നത്. പൂക്കളുടെ മനോഹാരിത വിശ്വാസികളുടെയും കാഴ്ചക്കാരുടെയും ശ്രദ്ധനേടിയിട്ടുണ്ട്.
ദേവാലയമുറ്റത്തെ ചെണ്ടുമല്ലി കൃഷിക്ക് വിശ്വാസികളിൽ നിന്നും സന്ദർശകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ വരും വർഷങ്ങളിൽ കൂടുതൽ സ്ഥലത്ത് ചെണ്ടുമല്ലി നട്ട് വളർത്താനാണ് ആഗ്രഹിക്കുന്നതെന്ന് ഫൊറോനാ വികാരി റവ. ഫാ. ജോസഫ് തൈക്കുന്നുമ്പറം പറഞ്ഞു.

പ്രകൃതിയോടിണങ്ങിയ ഈ പൂക്കൃഷി ദേവാലയമുറ്റത്തിന്റെ ഭംഗി വർധിപ്പിക്കുന്നതിനൊപ്പം, പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്കുള്ള മനോഹരമായ മാതൃക കൂടിയായി മാറുകയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)