എക്സൈസ് മന്ത്രിക്ക് സ്വീകരണം നൽകി; കലാകായിക മേള വിജയികളെ ആദരിച്ചു

22-ാമത് സംസ്ഥാന എക്സൈസ് കലാകായിക മേളയിൽ മികച്ച നേട്ടം കൈവരിച്ച കാസർകോട് ജില്ലയിലെ ജീവനക്കാർക്ക് മന്ത്രിയുടെ ഉപഹാരവും ആദരവും.

Nov 20, 2026 - 20:18
0
എക്സൈസ് മന്ത്രിക്ക് സ്വീകരണം നൽകി; കലാകായിക മേള വിജയികളെ ആദരിച്ചു

കാസർകോട് :കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ (KSESA), കേരള സ്റ്റേറ്റ് എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ (KSEOA) കാസർകോട് ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ എക്സൈസ് വകുപ്പ് മന്ത്രി അഡ്വ. എം. ലിജുവിന് സ്വീകരണം നൽകി. 22-ാമത് സംസ്ഥാന എക്സൈസ് കലാകായിക മേളയിൽ മികച്ച നേട്ടം കൈവരിച്ച കാസർകോട് ജില്ലയിലെ ജീവനക്കാരെ ചടങ്ങിൽ ആദരിച്ചു.

നവംബർ 20ന് ഉച്ചയ്ക്ക് 2 മണിക്ക് ഹോസ്ദുർഗ് എക്സൈസ് സർക്കിൾ ഓഫീസ് പരിസരത്ത് നടന്ന പരിപാടിക്ക് നിലേശ്വരം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.ആർ. അരുണൻ നേതൃത്വം നൽകി. KSESA ജില്ലാ പ്രസിഡന്റ് ഗോവിന്ദൻ പി. അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി നൗഷാദ് കെ. സ്വാഗതം ആശംസിച്ചു. മന്ത്രി അഡ്വ. എം. ലിജു ചടങ്ങ് ഉദ്ഘാടനം ചെയ്ത് വിജയികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.

ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി.കെ. സതീഷ് കുമാർ, KSEOA സംസ്ഥാന സെക്രട്ടറി പി. അനവർ സാദത്ത്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.വി. പ്രസന്നകുമാർ, KSESA സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി. സുജിത്ത്, സംസ്ഥാന കമ്മിറ്റി അംഗം കെ.പി. അബ്ദുൾ സലാം, ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.വി. ഗീത, ജില്ലാ വൈസ് പ്രസിഡന്റ് കെ. ജനാർദ്ദനൻ, ജോയിന്റ് സെക്രട്ടറി പി.പി. മുഹമ്മദ് ഇജാസ് എന്നിവർ ആശംസകൾ നേർന്നു.

ജീവനക്കാരുടെ ക്ഷേമം, എക്സൈസ് വകുപ്പിന്റെ വികസനം, സംഘടനയുടെ പ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങളും ചടങ്ങിൽ ചർച്ചയായി. KSESA ട്രഷറർ പി.പി. സജിത്ത് നന്ദി രേഖപ്പെടുത്തി. എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരും ജീവനക്കാരും സംഘടനാ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User