സന്ദീപ് വാര്യർ‌ എംഎൽഎയുടെ വാഹനം അപകടത്തിൽപെട്ടു, വാഹനത്തിന്റെ ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് അപകടം

ടയർ പൊട്ടി നിയന്ത്രണം നഷ്ടമായി; എംഎൽഎ ഉൾപ്പെടെ വാഹനങ്ങളിലുണ്ടായിരുന്ന ആർക്കും പരിക്കില്ല

Oct 24, 2026 - 07:21
Updated: 7 hours ago
0
സന്ദീപ് വാര്യർ‌ എംഎൽഎയുടെ വാഹനം അപകടത്തിൽപെട്ടു, വാഹനത്തിന്റെ ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് അപകടം

മലപ്പുറം: സന്ദീപ് വാര്യർ എംഎൽഎ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. ദേശീയപാത 66-ൽ മലപ്പുറം കോയിച്ചനയിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടം. ടയർ പൊട്ടിയതിനെ തുടർന്ന് കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

എംഎൽഎയും മറ്റ് യാത്രികരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നിയന്ത്രണം നഷ്ടപ്പെട്ട കാറിന് പിന്നാലെ വരികയായിരുന്ന രണ്ട് കാറുകളും കൂട്ടിയിടിച്ചു. അപകടത്തിൽ മൂന്ന് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല.

ടയർ പൊട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User