തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നത രൂക്ഷം; ഗ്യാനേഷ് കുമാറിനെതിരെ പുതിയ വെളിപ്പെടുത്തൽ
തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥരുടെ ചുമതലകൾ ഏകപക്ഷീയമായി മാറ്റിയെന്ന ആരോപണവുമായി കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും നൽകിയ കത്തുകൾ പുറത്തുവന്നതോടെ ഗ്യാനേഷ് കുമാറിനെ ചുറ്റിപ്പറ്റിയ വിവാദം വീണ്ടും ശക്തമാകുന്നു.
രാജ്യത്തിന്റെ നട്ടെല്ലായ ജനാധിപത്യത്തിന് സൗന്ദര്യം നൽകുന്ന തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൂട്ടുനിന്നു എന്ന് വ്യക്തമായതോടെ ഗ്യാനേഷ് കുമാറിന് കൂടുതൽ കുരുക്ക് മുറുകുകയാണ്. ഇത് വെറും രാഷ്ട്രീയ ആരോപണം മാത്രമല്ലെന്നും അത് തിരഞ്ഞെടുപ്പ് കമ്മീഷണർമാർ തന്നെ പുറത്തുവിട്ട കാര്യമാണെന്നും കൂടുതൽ കൂടുതൽ വ്യക്തമായി വരുന്നതോടെ അദ്ദേഹത്തിന് രാജിയല്ലാതെ വേറെ വഴിയില്ലാതെയാകുന്നു. അതായത്, ഇപ്പോൾ പുതിയ തെളിവുകൂടി പുറത്ത് വന്നിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത കൂടുതൽ വ്യക്തമാക്കി, കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും എഴുതിയ കത്തുകൾ കൂടി പുറത്തുവന്നിരിക്കുന്നു. കമ്മീഷനിലെ ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം വരുത്തിയ സീനിയർ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ മനീഷ് ഗാർഗിന്റെ നടപടികളാണ് ഇരുവരും വെവ്വേറെ കത്തുകളിലൂടെ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയെ അറിയിച്ചത്. ഇത് വലിയൊരു അട്ടിമറിയുടെ സൂചനയാണ് വീണ്ടും നൽകുന്നത്. അതായത്, സീനിയർ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ മനീഷ് ഗാർഗ് തിരഞ്ഞെടുപ്പ് കമ്മീഷനിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ ചുമതലകൾ മാറ്റിക്കൊണ്ട് പുറപ്പെടുവിച്ച ഉത്തരവ് ചട്ടവിരുദ്ധവും തെറ്റുമാണെന്ന് കമ്മീഷനിലെ മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാർ പറയുമ്പോൾ അതിനെക്കുറിച്ച് അന്വേഷിക്കാനും എന്തിനിങ്ങനെ ചെയ്തു എന്നുള്ളതും പുറത്തുവരേണ്ടതാണ്. അതായത്, കമ്മീഷണർമാരുടെ പരാതിയും വിയോജിപ്പും എന്നുപറയുന്നത്, കമ്മീഷന്റെ പൂർണ അനുമതിയോ ചർച്ചകളോ ഇല്ലാതെ, ഏകപക്ഷീയമായാണ് ഇത്തരം തന്ത്രപ്രധാനമായ വകുപ്പുകളുടെ ചുമതലകൾ, പ്രത്യേകിച്ച് ഐ.ടി., വോട്ടർപട്ടിക വിഭാഗങ്ങൾ, മാറ്റിയതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷണർമാർ കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കിയത്. അതും 2023-ലെ 'ചീഫ് ഇലക്ഷൻ കമ്മീഷണർ ആൻഡ് അദർ ഇലക്ഷൻ കമ്മീഷണേഴ്സ് നിയമം' ലംഘിച്ചുകൊണ്ടാണ് ഈ നടപടിയെന്ന് വ്യക്തമാക്കുകയാണ്. അപ്പോൾ ഒരു കാര്യം വളരെ വ്യക്തമാകുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ മറ്റു രണ്ടു പേരും വിയോജിക്കുകയും പരാതി പറയുകയും ചെയ്തതിന് സമാനമായി ഇതും മാറുമ്പോൾ ഇതാരാണ് ചെയ്യിപ്പിച്ചിട്ടുണ്ടാകുക എന്നുള്ളത് വ്യക്തമാണ്. അതിനെതിരെയാണ് വീണ്ടും അതിശക്തമായി പരാതി നൽകിയിരിക്കുന്നത്. അതാണ് പുറത്തുവന്നിരിക്കുന്നത്.

വിവരാവകാശ പ്രവർത്തകൻ ലോകേഷ് ബത്രയാണ് കത്തുകളുടെ പകർപ്പുകൾ ശേഖരിച്ചത്. കമ്മീഷണർമാരുമായോ ഉദ്യോഗസ്ഥരുമായോ കൂടിയാലോചിക്കാതെയാണ് ചുമതലകൾ മാറ്റിയതെന്ന് കത്തുകളിൽ പറയുന്നു. കമ്മീഷനെ അറിയിക്കാതെയോ അംഗീകാരമില്ലാതെയോ ഇത്തരം മാറ്റങ്ങൾ വരുത്തരുതെന്ന് ഉദ്യോഗസ്ഥർക്ക് വാക്കാലും രേഖാമൂലവും നിർദേശങ്ങൾ നൽകിയിരുന്നുവെന്നും അതുപ്രകാരം ഈ നടപടി ചട്ടലംഘനമാണെന്നും ഇരുവരും വ്യക്തമാക്കുന്നു. നമുക്കറിയാം, കമ്മീഷനിലെ 3 അംഗങ്ങളും ചേർന്നാണ് തീരുമാനങ്ങളെടുക്കേണ്ടത്. അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ ഭൂരിപക്ഷ അഭിപ്രായമാണ് തീരുമാനമായി വരേണ്ടത്. ഇവിടെ ഇരുവരും ഒരേ നിലപാടെടുത്തിട്ടും അതിനു വിരുദ്ധമായാണ് കമ്മീഷനിലെ കാര്യങ്ങൾ നടന്നതെന്ന് കത്തുകൾ പുറത്തുവന്നതോടെ വ്യക്തമായി. ഈ കഴിഞ്ഞ കാലങ്ങളിലെല്ലാം ഇത്തരത്തിലുള്ള നിലപാടുകളാണ് തിരഞ്ഞെടുപ് കമ്മീഷന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. അതായത്, ഭൂരിപക്ഷ അഭിപ്രായങ്ങൾ മാനിച്ചു കൊണ്ട് തീരുമാനങ്ങൾ എടുക്കാൻ വേണ്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ മൂന്ന് അംഗങ്ങൾ ഉണ്ടായിരിക്കുന്നത്. അതിൽ ഒരാൾ മാത്രം മാത്രം പറയുന്നത് ശരിയാണ് എന്നുള്ള നിലയിലേക്കാണ് കാര്യങ്ങൾ എല്ലാം തീരുമാനിച്ചിരിക്കുന്നത്. ഇതും ഗ്യാനേഷ് കുമാറിന്റെ കളി തന്നെയാണെന്നർത്ഥം. അതൊരു ഏറ്റവും പ്രധാനപ്പെട്ട സ്ഥാനത്തിരിക്കുന്ന ഉദ്യോഗസ്ഥനെക്കൊണ്ട് ചെയ്യിപ്പിക്കുകയായിരുന്നു. കത്ത് കൈപ്പറ്റിയെന്ന് കമ്മീഷണർമാരെ അറിയിച്ച കാബിനറ്റ് സെക്രട്ടേറിയറ്റ് ഇതുസംബന്ധിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൽ നിന്ന് അഭിപ്രായം തേടാൻ തീരുമാനിച്ചതായും ആ വിവരാവകാശ രേഖയിൽ പറയുന്നുണ്ട്. പക്ഷേ അതും വെള്ളത്തിൽ വരച്ച വരപോലെയായി മാറി. ഇതിന് ഗ്യാനേഷ് കുമാർ മറുപടി നൽകിയോ എന്ന കാര്യം രേഖകളിലില്ല. കാബിനറ്റ് നിയമന സമിതിയാണ് മനീഷ് ഗാർഗിനെ തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് നിയോഗിച്ചതെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷണർമാർ വ്യക്തിപരമായി പരാതികൾ അയച്ചതിനാൽ അതിനെ കമ്മീഷന്റെ ഔദ്യോഗിക പരാതിയായി കണക്കാക്കാനാവില്ലെന്നും അതുകൊണ്ട് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുന്നില്ലെന്നും രേഖകളിലുണ്ട്. ചട്ടം ലംഘിച്ച ആൾക്കെതിരെ നടപടിയെടുക്കുന്നില്ലെന്നൊക്കെ പറയാൻ കഴിഞ്ഞിട്ടുണ്ട്. അതായത്, കമ്മീഷനിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ, ഭൂരിപക്ഷ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങൾ എടുക്കുന്നത്. കമ്മീഷണർമാർക്കിടയിൽ സമവായം ഉണ്ടായില്ലെങ്കിൽ ഭൂരിപക്ഷ വോട്ടിലൂടെയോ തീരുമാനത്തിലൂടെയോ മുന്നോട്ട് പോകാം. അതാണ് നിയമമെന്നിരിക്കെ ഗ്യാനേഷ് കുമാർ മുഴുവൻ അട്ടിമറിച്ചിരിക്കുകയാണ്.
ഏതായാലും നിഷ്പക്ഷവും നീതിപൂർവകമായും സൂക്ഷിക്കേണ്ടുന്ന ഒരു ഭരണഘടനാ സ്ഥാപനം, രാജ്യത്തിന്റെ നട്ടെല്ലായ ജനാധിപത്യത്തിന്റെ കാവൽക്കാർ ഇങ്ങനെ കള്ളന്മാരായതിൽ വലിയ ആശങ്കയിലാണ് രാജ്യം എന്നത് ഭരണകൂടം വലിയ വില നൽകേണ്ടി വരും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)