കപ്പ്​ കൊടുത്തുകഴിഞ്ഞിട്ടും പോകാതെ ട്രംപ്​, ജേതാക്കളുടെ ആഘോഷ ചിത്രങ്ങളിലെല്ലാം അമേരിക്കൻ പ്രസിഡന്‍റ്​, ആരാധകർക്ക്​ അമർഷം

Donald Trump refuses to leave stage during Spains FIFA World Cup celebration Videos viral

Jul 20, 2026 - 14:45
0
കപ്പ്​ കൊടുത്തുകഴിഞ്ഞിട്ടും പോകാതെ ട്രംപ്​, ജേതാക്കളുടെ ആഘോഷ ചിത്രങ്ങളിലെല്ലാം അമേരിക്കൻ പ്രസിഡന്‍റ്​, ആരാധകർക്ക്​ അമർഷം

ന്യൂജഴ്‌സി: ഫിഫ ലോകകപ്പ് കിരീടം സ്പെയിൻ ടീമിന് സമ്മാനിച്ച ശേഷവും വേദി വിടാൻ തയാറാകാത്ത യുഎസ് പ്രസിഡന്റ് ‍ഡോണൾഡ് ട്രംപിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയാകുന്നു. സ്പെയിനിന്റെ ചരിത്രപരമായ വിജയാഘോഷത്തിനിടയിലും ട്രംപ് വേദി വിടാതെ ഫ്രെയിമിൽ തന്നെ നിൽക്കാൻ ശ്രമിച്ചതാണ് ആരാധകരെയും ഫുട്ബോൾ പ്രേമികളെയും ചൊടിപ്പിച്ചത്. ഒടുവിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ നേരിട്ടെത്തിയാണ് ട്രംപിനെ വേദിയിൽനിന്ന് മാറ്റിയത്.

ലോകകപ്പ് കിരീടം സ്പെയിൻ ടീമിന് കൈമാറിയ ശേഷം ട്രംപ് അവിടെത്തന്നെ തുടരുകയായിരുന്നു. സ്പെയിൻ താരങ്ങൾക്ക് തങ്ങളുടെ സ്വതന്ത്രമായ ആഘോഷം തുടങ്ങുന്നതിനായി ക്യാപ്റ്റൻ റോഡ്രി ട്രംപിന് പുറത്തേയ്ക്കുള്ള വഴി കാണിച്ചെങ്കിലും അദ്ദേഹം അത് അവഗണിച്ചു. ട്രംപ് വേദിയിൽ തുടരുന്നതിലെ അസ്വസ്ഥത റോഡ്രിയുടെ ശരീരഭാഷയിൽ പ്രകടമായിരുന്നു. സ്പെയിൻ താരങ്ങൾ ലോകകപ്പുമായി ആഘോഷം തുടങ്ങിയപ്പോഴും ട്രംപ് കളിക്കാരുടെ തോളിൽ തട്ടിയും അഭിനന്ദിച്ചും അവർക്കിടയിൽ തന്നെ നിന്നു.

ഒടുവിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ നേരിട്ടെത്തി ട്രംപിന്റെ കയ്യിൽ പിടിച്ച് പുറത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ട്രംപ് കയ്യടിച്ചുകൊണ്ട് അവിടെത്തന്നെ തുടരാൻ നോക്കി. ഇൻഫന്റിനോ ട്രംപിനോട് കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. ഇതിന് ശേഷമാണ് ഇൻഫന്റിനോയ്ക്കൊപ്പം ട്രംപ് വേദിയിൽനിന്ന് ഇറങ്ങിയത്. ലോകകപ്പ് ജേതാക്കളുടെ ചിത്രങ്ങളിലെല്ലാം ഇടിച്ചുകയറി നിൽക്കാൻ ശ്രമിച്ച ട്രംപിന് ഒട്ടും ഔചിത്യബോധമില്ലേ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം.

താരങ്ങളുടെ 'അനിഷ്ടം'? വിഡിയോകൾ വൈറൽ

അതേസമയം, സമ്മാനദാന ചടങ്ങിനിടെ ട്രംപിനോട് താരങ്ങൾ കാണിച്ച തണുപ്പൻ പ്രതികരണങ്ങളുടെ വിഡിയോയും പുറത്തുവരുന്നുണ്ട്. അർജന്റീന താരം ക്രിസ്റ്റ്യൻ റൊമേരോ ട്രംപിൽ നിന്ന് മെഡൽ സ്വീകരിച്ചെങ്കിലും കൈകൊടുക്കാൻ തയാറായില്ല. ഇതിഹാസ താരം ലയണൽ മെസ്സി ട്രംപിന് മുഖം കൊടുത്തില്ലെന്നും, സ്പാനിഷ് യുവതാരം ലമീൻ യമാൽ ട്രംപിന് കൈകൊടുക്കാൻ ആദ്യം മടിച്ചെന്നുമുള്ള രീതിയിലാണ് വിഡിയോകൾ പ്രചരിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User