ഫുട്​ബോൾ ഫൈനലിനിടെ തൊടുപുഴയിൽ നാണക്കേടായി പൊലീസുകാരിൽ നിന്ന്​ മ​ദ്യ​വും ചീ​ട്ടും പിടികൂടി നാട്ടുകാർ

Shame in Thodupuzha during football final: Locals catch police officers with liquor and playing cards

ഫുട്​ബോൾ ഫൈനലിനിടെ തൊടുപുഴയിൽ നാണക്കേടായി പൊലീസുകാരിൽ നിന്ന്​ മ​ദ്യ​വും ചീ​ട്ടും പിടികൂടി നാട്ടുകാർ

തൊടുപുഴ: ഡ്യൂ​ട്ടി സ​മ​യ​ത്ത് മ​ദ്യ​പി​ച്ചെ​ത്തി പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ ല​ഹ​രി​വ​സ്തു​ക്ക​ളും ചീ​ട്ടും സൂ​ക്ഷി​ച്ച ക​രി​മ​ണ്ണൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ റോ​യ് സു​കു​മാ​ര​നെ​യും ഡ്രൈ​വ​റെ​യും നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​വെ​ച്ചു. തൊ​ടു​പു​ഴ മ​ങ്ങാ​ട്ടു​ക​വ​ല​യി​ൽ ലോ​ക​ക​പ്പ് ഫൈ​ന​ൽ മ​ത്സ​രം ബി​ഗ് സ്‌​ക്രീ​നി​ൽ കാ​ണാ​ൻ ജ​ന​ങ്ങ​ൾ ത​ടി​ച്ചു​കൂ​ടി​യ കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

ഉ​ദ്യോ​ഗ​സ്ഥ​ർ ല​ഹ​രി ഉ​പ​യോ​ഗി​ച്ച​താ​യി സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​രും ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് ഇ​വ​ർ സ​ഞ്ച​രി​ച്ച ഔ​ദ്യോ​ഗി​ക വാ​ഹ​നം ത​ട​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ണ്ടി​ക്കു​ള്ളി​ൽ നി​ന്ന് മ​ദ്യ​ക്കു​പ്പി​ക​ളും ചീ​ട്ടു​ക​ളും നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ളും ക​ണ്ടെ​ടു​ത്ത​ത്. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

വി​വ​ര​മ​റി​ഞ്ഞ് തൊ​ടു​പു​ഴ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി എ​സ്‌​ഐ​യെ​യും ഡ്രൈ​വ​റെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി. പ​രി​ശോ​ധ​നാ ഫ​ലം പു​റ​ത്തു​വ​രു​ന്ന മു​റ​യ്ക്ക് ഇ​രു​വ​ർ​ക്കു​മെ​തി​രെ ശ​ക്ത​മാ​യ തു​ട​ർ​ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​മെ​ന്ന് തൊ​ടു​പു​ഴ എ​സ്എ​ച്ച്ഒ അ​റി​യി​ച്ചു.ഒരിടത്ത്​ ഓപ്പറേഷൻ തൂഫാൻ, മറ്റൊരിടത്ത്​ പൊലീസുകാർ തന്നെ നാണക്കേടുണ്ടാക്കുന്ന അവസ്ഥയാണുള്ളത്​.