എബോളയുടെ രണ്ടാം തരംഗം? ഡി.ആർ. കോംഗോയിൽ ആശങ്ക

ഡി.ആർ. കോംഗോയിൽ എബോള വ്യാപനം രൂക്ഷമാകുന്നതിനിടെ 4,500 കേസുകളും 2,128 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

Aug 17, 2026 - 15:34
0
എബോളയുടെ രണ്ടാം തരംഗം? ഡി.ആർ. കോംഗോയിൽ ആശങ്ക

ഡി.ആർ. കോംഗോയിൽ എബോള അതിരൂക്ഷമായി പടരുകയാണ്. ഇതുവരെ 4,500 കേസുകളും 2,128 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.യുഗാണ്ടയിലും ഡി.ആർ. കോംഗോയിലെ നിരവധി പ്രവിശ്യകളിലും, ദക്ഷിണ സുഡാൻ അതിർത്തിയിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഓരോ 30 മിനിറ്റിലും രോഗബാധിതരിൽ ഒരാൾ വീതം മരിക്കുകയാണെന്നാണ് യു എൻ മുന്നറിയിപ്പ് നൽകുന്നത്. രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കായി വിവിധ രാജ്യങ്ങളിൽ നിന്നായി ഏകദേശം 300 ദശലക്ഷം ഡോളർ ലഭിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണപ്രകാരം, ഈ അവസ്ഥയിലാണ് കാര്യങ്ങൾ പോകുന്നതെങ്കിൽ 2014–16 കാലത്തെ പശ്ചിമ ആഫ്രിക്കയിൽ എബോള വ്യാപിച്ചതിനേക്കാൾ മോശം അവസ്ഥ ഉണ്ടാകാമെന്നാണ്  പറയപ്പെടുന്നത്. വേഗത്തിൽ പടരുന്ന ബൂൻഡിബുഗ്യോ വകഭേദമാണ് ഇപ്പോഴത്തെ വ്യാപനത്തിന് കാരണം. ഇതിനെതിരെ അംഗീകൃത വാക്സിനോ ചികിത്സയോ നിലവിലില്ല. രോഗബാധിത മേഖലകളിൽ വെള്ളം, ശുചിത്വം, ആരോഗ്യസംരക്ഷണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് യു.എൻ. വ്യക്തമാക്കി. 

എബോള ഒരു വൈറസ് രോഗബാധയാണ്. വൈറസ് ശരീരത്തിൽ പ്രവേശിച്ചതിന് ശേഷം സാധാരണയായി 2 മുതൽ 21 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. പനി, തലവേദന, പേശിവേദന, തൊണ്ടവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ചിലരിൽ ഛർദ്ദിയും തൊലിയിൽ തിണർപ്പും ഉണ്ടാകാം. ആരോഗ്യമുള്ളവരിൽ രോഗം ഏതാനും ദിവസങ്ങൾക്കുള്ളിൽ സ്വയം ഭേദമാകാറുണ്ട്. എന്നാൽ ചിലരിൽ 5 മുതൽ 7 ദിവസത്തിനുള്ളിൽ ഗുരുതരമായ രക്തസ്രാവം ഉണ്ടാകുകയും തുടർന്ന് കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനം തകരാറിലായി മരണം സംഭവിക്കുകയും ചെയ്യാം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User