മഹാരാഷ്ട്ര; നിര്‍ണായക നീക്കവുമായി ബിജെപി

Jun 30, 2022 - 02:05
0
മഹാരാഷ്ട്ര; നിര്‍ണായക നീക്കവുമായി ബിജെപി

മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രി പദം രാജിവച്ചതോടെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ വേഗത്തിലാക്കി ബിജെപി .ബിജെപിയുടെ നിര്‍ണായക പ്രഖ്യാപനം ഉണ്ടായേക്കും. ബിജെപി നേതൃയോഗം ദേശീയ ജനറല്‍ സെക്രട്ടറി സി.ടി രവിയുടെ അധ്യക്ഷതയില്‍ ചേരും. ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെയുമായി മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. അടുത്ത ദിവസം മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്നാവിസ് സത്യപ്രതിജ്ഞ ചെയ്യും. ഷിന്‍ഡെ ഉപമുഖ്യമന്ത്രിയായേക്കും. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ഫട്നാവിസ് ഉടന്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയെ കാണും. വിമത എംഎല്‍എമാര്‍ ഇന്നലെ രാത്രി ഗോവയിലെത്തി. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് വിമതരുമായി കൂടിക്കാഴ്ച്ച കൂടിക്കാഴ്ച്ച നടത്തി

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User