കാർഗോ സേവനത്തിലേക്ക് കെഎസ്ആർടിസി; ആദ്യഘട്ടത്തിൽ അഞ്ച് വാഹനങ്ങൾ ലീസിന്
ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കാൻ പുതിയ നീക്കം; 7 മുതൽ 8 ടൺ വരെ ഭാരവാഹക ശേഷിയുള്ള വാഹനങ്ങൾ ലീസിന്
തിരുവനന്തപുരം: ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസി കാർഗോ സേവന മേഖലയിലേക്ക് കടക്കുന്നു. നിലവിൽ വിജയകരമായി നടത്തിവരുന്ന ലോജിസ്റ്റിക് സംവിധാനത്തിന്റെ വിപുലീകരണത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതി. ആദ്യഘട്ടത്തിൽ ഏഴ് മുതൽ എട്ട് ടൺ വരെ ഭാരവാഹക ശേഷിയുള്ള അഞ്ച് വാഹനങ്ങൾ ലീസ് വ്യവസ്ഥയിൽ ലഭ്യമാക്കുന്നതിനായി കെഎസ്ആർടിസി ഇ-ടെൻഡർ ക്ഷണിച്ചു.
ഗതാഗത മന്ത്രി സി.പി. ജോണിന്റെ നിർദേശത്തെ തുടർന്നാണ് വിവിധ സംസ്ഥാന റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷനുകൾ നടപ്പാക്കുന്ന കാർഗോ സേവന മാതൃക പഠിച്ച് കേരളത്തിലും പദ്ധതി നടപ്പാക്കുന്നത്. ആന്ധ്രാപ്രദേശ്, തെലങ്കാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷനുകൾ കാർഗോ സംവിധാനത്തിലൂടെ വരുമാനം വർധിപ്പിക്കുന്നുണ്ട്.
വിവിധ സംസ്ഥാനങ്ങളിലെ കാർഗോ സേവനങ്ങളുടെ പ്രവർത്തനരീതിയും സാധ്യതകളും വിലയിരുത്തിയ ശേഷമാണ് കേരളത്തിലെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ കെഎസ്ആർടിസി ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ അഞ്ച് വാഹനങ്ങളുമായി ആരംഭിക്കുന്ന സേവനം പിന്നീട് ഘട്ടംഘട്ടമായി വിപുലീകരിക്കാനാണ് തീരുമാനം.
നിലവിലുള്ള കെഎസ്ആർടിസി ലോജിസ്റ്റിക് ശൃംഖല കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിനും കാർഗോ സേവനം സഹായിക്കുമെന്നാണ് പ്രതീക്ഷ. ചരക്ക് ഗതാഗത രംഗത്ത് കെഎസ്ആർടിസിയുടെ സാന്നിധ്യം കൂടുതൽ വിപുലമാക്കാനും പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നു.
2026 ഒക്ടോബർ 3 വൈകിട്ട് നാല് മണി വരെയാണ് ടെൻഡർ സമർപ്പിക്കാനുള്ള അവസാന സമയം. ടെൻഡറിന്റെ യോഗ്യതാ മാനദണ്ഡങ്ങൾ, നിബന്ധനകൾ, മറ്റ് വിശദാംശങ്ങൾ എന്നിവ Kerala e-Tenders പോർട്ടൽ, Kerala RTC ഔദ്യോഗിക വെബ്‌സൈറ്റ് എന്നിവയിൽ ലഭ്യമാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)