പാറളത്ത് ബിജെപിയെ വീഴ്ത്തി കോൺഗ്രസ്; സിപിഐയുടെ പിന്തുണയിൽ രാഷ്ട്രീയ വിജയം.
രണ്ട് സിപിഐ അംഗങ്ങൾ പിന്തുണച്ചത് നിർണായകമായി; വിജയം കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മയുടേതെന്ന് പ്രതികരണം
തൃശൂർ: കോൺഗ്രസും സിപിഐയും കൈകോർത്തതോടെ തൃശൂർ ജില്ലയിലെ പാറളം ഗ്രാമപഞ്ചായത്തിൽ ബിജെപിക്ക് ഭരണം നഷ്ടമായി. യുഡിഎഫിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന് സിപിഐ അംഗങ്ങൾ പിന്തുണ നൽകിയതോടെയാണ് പ്രസിഡന്റ് അനിത പ്രസന്നനും വൈസ് പ്രസിഡന്റ് മനോജ് അയ്യപ്പത്തിനും ഭരണം നഷ്ടമായത്.
17 അംഗങ്ങളുള്ള ഭരണസമിതിയിൽ ആറ് കോൺഗ്രസ് അംഗങ്ങളാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. അഞ്ച് സിപിഐ അംഗങ്ങൾ പ്രമേയത്തെ പിന്തുണച്ചു. വ്യാഴാഴ്ച രാവിലെ 11ന് ആരംഭിച്ച അവിശ്വാസ പ്രമേയ നടപടികളിൽ രണ്ട് സിപിഐ അംഗങ്ങൾ പിന്തുണച്ചതോടെ ബിജെപി ഭരണം അവസാനിച്ചു
പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫിന്റെ ഒരു വോട്ട് അസാധുവായതിനെ തുടർന്നായിരുന്നു ബിജെപി പാറളത്ത് അധികാരത്തിലെത്തിയത്. എന്നാൽ, അവിശ്വാസ പ്രമേയത്തിൽ കോൺഗ്രസും സിപിഐയും ഒരുമിച്ചതോടെ ബിജെപിക്ക് ഭരണം കൈവിടേണ്ടിവന്നു.
യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർഥിയായ റോസ് മേരിയാണ് പുതിയ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
തൃശൂർ ജില്ലയിൽ തിരുവില്വാമല പഞ്ചായത്തിന് പുറമേ ബിജെപി ഭരിച്ചിരുന്ന പഞ്ചായത്തുകളിലൊന്നായിരുന്നു പാറളം. അവിശ്വാസ പ്രമേയം പാസായതോടെ ഈ പഞ്ചായത്തിലും ബിജെപിക്ക് അധികാരം നഷ്ടമായി.
ബിജെപിക്കെതിരെ കോൺഗ്രസും സിപിഐയും ഒരുമിച്ച് നീങ്ങിയതിനെച്ചൊല്ലി പാറളത്ത് രാഷ്ട്രീയ വിവാദവും ഉയർന്നു. ഇരുപാർട്ടികളും തമ്മിൽ കൂട്ടുകെട്ടുണ്ടെന്നാരോപിച്ച് ബിജെപി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. 'ഇന്ത്യ' മുന്നണിയുടെ മാതൃകയിലാണ് ബിജെപിക്കെതിരെ ഇരുപാർട്ടികളും കൈകോർത്തതെന്ന രാഷ്ട്രീയ ചർച്ചയും ഇതോടെ ശക്തമായി.
രണ്ടാഴ്ചയ്ക്കിടെ കേരളത്തിൽ ബിജെപി ഭരിച്ചിരുന്ന മൂന്ന് പഞ്ചായത്തുകളിലാണ് അവിശ്വാസ പ്രമേയത്തിലൂടെ ഭരണം നഷ്ടമായത്. പത്തനംതിട്ട ജില്ലയിലെ നാരങ്ങാനം, ആലപ്പുഴ ജില്ലയിലെ ചേന്നംപള്ളിപ്പുറം എന്നീ പഞ്ചായത്തുകൾക്ക് പിന്നാലെയാണ് പാറളത്തും ബിജെപിക്ക് അധികാരം നഷ്ടമായത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)