ബഫര്‍ സോണ്‍; സര്‍ക്കാര്‍ സുപ്രീം കോടതിയിലേയ്ക്ക് 

Jun 30, 2022 - 03:05
0
ബഫര്‍ സോണ്‍; സര്‍ക്കാര്‍ സുപ്രീം കോടതിയിലേയ്ക്ക് 

ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രിം കോടതിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. സുപ്രിം കോടതി വിധി മലയോരമേഖലയിലെ ആളുകളെ ബാധിക്കുന്നത് ഗൗരവതകരം. പ്രത്യാഘാതങ്ങള്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. ഉന്നത തല യോഗത്തിലെ തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. വിഷയത്തില്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമെന്ന് വനം മന്ത്രി നിയമസഭയില്‍ പറഞ്ഞു. എന്നാല്‍ ബഫര്‍ സോണ്‍ വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്യണമോ എന്ന് സ്പീക്കര്‍ നിയമസഭയില്‍ ചോദിച്ചു. സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. രണ്ട് മണിക്കൂര്‍ വിശദമായ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User