ശ്രീലങ്കൻ എം പി ലഹളയ്ക്കിടെ സ്വയം വെടിവെച്ചു മരിച്ചു.
ഭരണകക്ഷി എം പി അമരകീർത്തിയാണ് മരിച്ചത്
ശ്രീലങ്കയില്‍ എം.പി വെടിയേറ്റ് മരിച്ചു. ഭരണകക്ഷി എം.പിയായ അമരകീര്‍ത്തി അത്കോറളയാണ് മരിച്ചത്. സ്വയം വെടിവെച്ച് മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
തന്റെ കാര്‍ തടഞ്ഞ പ്രതിഷേധക്കാര്‍ക്ക് നേരെ എം.പി വെടിയുതിര്‍ത്തിരുന്നു. എം.പിയുടെ വെടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് കെട്ടിടത്തിലേക്ക് ഓടിക്കയറിയ എം.പിയെ ജനക്കൂട്ടം വളഞ്ഞിരുന്നു. ഇതോടെ എം.പി സ്വയം ജീവനൊടുക്കയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ശ്രീലങ്കയില്‍ പല സ്ഥലത്തും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രണ്ട് പേര് മരിക്കുകയും നൂറിലധികം ആളുകള്‍ക്ക് പരിക്കുപറ്റുകയും ചെയ്തിട്ടുണ്ട്.