സംസ്ഥാനത്ത് ഭീതി വിതച്ച് ഷിഗെല്ല; ആരോഗ്യ മന്ത്രി ഇന്ന് വയനാട്ടിൽ

Jun 09, 2026 - 10:24
0
സംസ്ഥാനത്ത് ഭീതി വിതച്ച് ഷിഗെല്ല; ആരോഗ്യ മന്ത്രി ഇന്ന് വയനാട്ടിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ആകെ ആശങ്കയിലാക്കി ഷിഗെല്ല രോഗബാധ പകരുന്നു. വയനാട്ടിൽ കുട്ടികളിൽ ഷിഗെല്ല രോഗബാധ പകർന്നതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. സുല്‍ത്താന്‍ ബത്തേരിയില്‍ മന്ത്രി ടി സിദ്ദിഖിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ടോടെ ആരോഗ്യ മന്ത്രി കെ മുരളീധരൻ വയനാട്ടിൽ എത്തിച്ചെരും. കോളയാടി മാര്‍ ബസേലിയോസ് സ്‌കൂളിലെ കുട്ടികൾക്ക് കഴിഞ്ഞ ദിവസം ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച്ച ആയിരുന്നു സ്കൂളിലെ കുട്ടികൾക്ക് പനിയും ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടത്. രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയ കുട്ടികളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് രോഗബാധ സ്ഥിരീകരിച്ചത്.

കൂടാതെ, സമാന ലക്ഷണങ്ങളുള്ള മൂന്നൂറിലധികം കുട്ടികള്‍ ബത്തേരിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ജില്ലയിലെ സ്‌കൂളുകളിലെ കിണറുകളിലെ വെള്ളത്തിന്റെ കൃത്യമായ പരിശോധന നടത്താനും ക്ലോറിനേഷന്‍ ഉള്‍പ്പടെയുള്ള നടപടികള്‍ വേഗത്തില്‍ നടത്താനും കളക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള പ്രത്യേക സംഘം മേഖലയില്‍ പരിശോധന നടത്തിയിരുന്നു. സ്‌കൂളില്‍ നിന്നുള്ള വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും സാമ്പിള്‍ പരിശോധിക്കാന്‍ ഡിഎംഒ അടക്കമുള്ളവര്‍ പ്രദേശത്ത് എത്തുകയും ചെയ്തിരുന്നു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User