KSRTC ബസ്സിൽ സ്ത്രീകളുടെ സൗജന്യ യാത്ര ആദ്യ ഘട്ടം ഓർഡിനറിയിൽ.

KSRTC ബസ്സിൽ സ്ത്രീകളുടെ സൗജന്യ യാത്ര ആദ്യ ഘട്ടം ഓർഡിനറിയിൽ.

KSRTC ബസ്സിൽ സ്ത്രീകളുടെ സൗജന്യ യാത്ര ആദ്യ ഘട്ടം ഓർഡിനറിയിൽ.
Photo by AI

സ്ത്രീകൾക്കായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതി ആദ്യഘട്ടത്തിൽ ഓർഡിനറി സർവീസുകളിൽ മാത്രം. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്തുന്നതിനും അന്തിമ തീരുമാനമെടുക്കുന്നതിനുമായി ഗതാഗത മന്ത്രി മുഖ്യമന്ത്രിയുമായി നിർണായക ചർച്ച നടത്തി. ഓർഡിനറി ബസുകളിൽ മാത്രം സൗജന്യ യാത്ര അനുവദിച്ച് 100 ദിവസം ഇതിന്റെ പ്രായോഗികതയും സാമ്പത്തിക വശങ്ങളും വിശദമായി പഠിക്കാനാണ് നിലവിലെ ധാരണ. ഈ വിലയിരുത്തലുകൾക്ക് ശേഷമായിരിക്കും കൂടുതൽ ബസുകളിലേക്ക് മാറ്റങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പാക്കുക.