ബോയ് ഫ്രണ്ടിനൊപ്പം ലോഡ്ജിൽ താമസിച്ച പെൺകുട്ടിയെ പോലീസ് ചമഞ്ഞ് പീഡിപ്പിക്കാൻ ശ്രമം

മൂന്ന് പേർ പിടിയിൽ

ബോയ് ഫ്രണ്ടിനൊപ്പം ലോഡ്ജിൽ താമസിച്ച പെൺകുട്ടിയെ പോലീസ് ചമഞ്ഞ് പീഡിപ്പിക്കാൻ ശ്രമം

  പൊലീസ് ചമഞ്ഞ് ഇരുപതുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മൂന്നു പേര്‍ അറസ്റ്റിലായി.

കൊല്ലങ്കോട് സ്വദേശിയായ പെണ്‍കുട്ടി പട്ടാമ്പിയിലെ സ്വകാര്യ ലോഡ്ജില്‍ ആണ്‍ സുഹൃത്തിനൊപ്പമായിരുന്നു താമസം. ഇതേ ലോഡ്ജില്‍ ഉണ്ടായിരുന്ന അഞ്ചംഗസംഘം പൊലീസുകാരാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിന്നാലെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. മെയ്‌ രണ്ടിനായിരുന്നു പെണ്‍കുട്ടി സുഹൃത്തിനൊപ്പം പട്ടാമ്പി പാലത്തിനുസമീപം ഗുരുവായൂര്‍ റോഡിലുള്ള ലോഡ്ജില്‍ റൂമെടുത്തത്. പീഡന ശ്രമം നടക്കുന്നത് മെയ്‌ നാലിനായിരുന്നു. ഇവര്‍ താമസിച്ചിരുന്ന മുറിയുടെ തൊട്ടടുത്ത മുറിയിലുണ്ടായിരുന്നവരാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാനും തട്ടിക്കൊണ്ടു പോകാനും ശ്രമിച്ചത്.

പെണ്‍കുട്ടിയുടെ പരാതിയില്‍ വല്ലപ്പുഴ സ്വദേശി അബ്ദുള്‍ വഹാബ്(31), മട്ടാഞ്ചേരി സ്വദേശി സജു കെ സമദ്(35), തൃശൂര്‍ സ്വദേശി മുഹമ്മദ് ഫാസില്‍ (27) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.